വിദ്യാർഥി പ്രക്ഷോഭങ്ങളുടെ മറവിൽ കലാപത്തിന് ശ്രമിക്കുന്ന അരാജകവാദ ശക്തികൾക്ക് സാംസ്കാരിക രംഗത്തുനിന്നുണ്ടാകുന്ന പിന്തുണ പ്രതിഷേധാർഹമാണെന്ന് തപസ്യ സംസ്ഥാന അധ്യക്ഷൻ പി. വിജയകൃഷ്ണൻ വ്യക്തമാക്കി.
രാജ്യത്തിനും ജനാധിപത്യത്തിനും എതിരെയുള്ള ഇത്തരം നീക്കങ്ങളെ സാംസ്കാരിക പ്രവർത്തകർ ഗൗരവത്തോടെ വിലയിരുത്തണമെന്നും അദ്ദേഹം കോഴിക്കോട് ആവശ്യപ്പെട്ടു. കലയും സാഹിത്യവും ജനങ്ങളുടെ സർഗാത്മക പുരോഗതിക്കായി ഉപയോഗിക്കേണ്ടതാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
പ്രതിഷേധങ്ങളുടെ ഭാഗമായി ഉയരുന്ന മുദ്രാവാക്യങ്ങളും പാട്ടുകളും സാംസ്കാരിക മര്യാദകൾ ലംഘിക്കുന്നതാണെന്ന് പി. വിജയകൃഷ്ണൻ കുറ്റപ്പെടുത്തി.
ഇത്തരം പ്രവണതകളെ മുതിർന്ന എഴുത്തുകാർ ഉൾപ്പെടെയുള്ളവർ പ്രോത്സാഹിപ്പിക്കുന്നത് ദൗർഭാഗ്യകരമാണ്. ദേശവിരുദ്ധ അജണ്ടകൾക്ക് കൂട്ടുനിൽക്കുന്ന രീതിയിലേക്ക് സാംസ്കാരിക രംഗം തരംതാഴരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചോദ്യച്ചോർച്ച പോലുള്ള ഗുരുതരമായ വീഴ്ചകൾ ഒഴിവാക്കാൻ സർക്കാർ തലത്തിൽ ശക്തമായ നടപടികൾ ഉണ്ടാകണം. വിഷയത്തിൽ സർക്കാരും ഉദ്യോഗസ്ഥരും കർശന ജാഗ്രത പാലിക്കേണ്ടതുണ്ട്.
നിലവിൽ പ്രശ്നം പരിഹരിക്കപ്പെടുകയും പരീക്ഷ വീണ്ടും നടത്തി ഫലം പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. വിദ്യാർഥികൾക്ക് അനുകൂലമായ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നേരിട്ട് ഉറപ്പുനൽകിയിട്ടുള്ളതാണെന്നും, വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട
എല്ലാവരും ഈ ശുദ്ധീകരണ പ്രക്രിയയിൽ പങ്കാളികളാകണമെന്നും അദ്ദേഹം അഭ്യർഥിച്ചു. വിദ്യാർഥി സമൂഹത്തിന്റെ സുരക്ഷിത ഭാവിക്കായി നിലകൊള്ളുന്നതോടൊപ്പം രാജ്യവിരുദ്ധ ശക്തികളെ ഒറ്റപ്പെടുത്താൻ സാംസ്കാരിക ലോകം തയാറാകണമെന്ന് പി.
വിജയകൃഷ്ണൻ പറഞ്ഞു. നീറ്റ് പരീക്ഷ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നടപടിക്രമങ്ങൾ സുതാര്യമായിരിക്കുന്ന ഈ കാലത്ത്, വിദ്യാർഥികളെ ശരിയായ ദിശയിലേക്ക് നയിക്കേണ്ട
ഉത്തരവാദിത്തം സാംസ്കാരിക പ്രവർത്തകർക്കുണ്ടെന്നും അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

