കുറ്റ്യാടി ചുരത്തിലൂടെ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകൾ യാത്രാമധ്യേ പണിമുടക്കുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. കാലപ്പഴക്കം ചെന്ന വാഹനങ്ങളാണ് മിക്ക ദിവസങ്ങളിലും വഴിയിൽ സർവീസ് അവസാനിപ്പിക്കുന്നത്.
തൊട്ടിൽപാലം ഡിപ്പോയിലേക്ക് കഴിഞ്ഞ പത്ത വർഷത്തിലേറെയായി പുതിയ ബസുകൾ ഒന്നും തന്നെ അനുവദിച്ചിട്ടില്ല. 15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങളാണ് നിലവിൽ ചുരം കയറുന്നത്.
ഈ റൂട്ടിൽ സ്വകാര്യ ബസുകൾ സർവീസ് നടത്താത്തതിനാൽ കെഎസ്ആർടിസി മാത്രമാണ് യാത്രക്കാരുടെ ഏക ആശ്രയം. കഴിഞ്ഞ ദിവസം അമിതഭാരവുമായി ചുരം കയറിയ ബസിന്റെ ബ്രേക്ക് തകരാറിലായി നിയന്ത്രണം വിട്ടിരുന്നു.
ഡ്രൈവറുടെ സമയോചിത ഇടപെടലിനെത്തുടർന്ന് വാഹനം റോഡരികിലെ ഭിത്തിയിലിടിപ്പിച്ച് നിർത്തുകയായിരുന്നു. ഇതിനു മുൻപ് മാനന്തവാടിയിലേക്ക് സർവീസ് നടത്തിയ ബസ് പൂതംപാറയിൽ വെച്ച് കേടായി സർവീസ് മുടങ്ങിയിരുന്നു.
ഈ ബസിലുണ്ടായിരുന്ന യാത്രക്കാർ പിന്നീട് പിന്നാലെയെത്തിയ പ്രിയദർശിനി ബസിൽ കയറിയാണ് യാത്ര തുടർന്നത്. 150-ൽ ഏറെ യാത്രക്കാരാണ് ഈ ബസിൽ ഉണ്ടായിരുന്നത്.
അമിതഭാരമാണ് വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടാൻ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ചുരവഴി സർവീസ് നടത്തുന്ന ബസുകളുടെ എണ്ണം വളരെ കുറവാണ്.
ഇത് കാരണം ഭൂരിഭാഗം ബസുകളും അമിതഭാരവുമായാണ് സർവീസ് നടത്തിയത് പോകുന്നത്. വാഹനങ്ങൾ പെട്ടെന്ന് കേടാകാൻ പ്രധാന കാരണം ഈ അമിതഭാരമാണെന്നും യാത്രക്കാർ വ്യക്തമാക്കുന്നു.
കേടാകുന്ന ബസുകൾ അറ്റകുറ്റപ്പണി നടത്തുന്നതിന് ആവശ്യമായ സ്പെയർ പാർട്സുകൾ ലഭ്യമല്ലെന്ന പരാതിയുമുണ്ട്. ചുരത്തിന്റെ ദുഷ്കരമായ പാതയിൽ സർവീസ് നടത്തുന്നതിന് ലെയ്ലൻഡ് ബസുകളോ പുതിയ വാഹനങ്ങളോ അനുവദിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
പ്രിയദർശിനി സ്ത്രീ സൗജന്യയാത്ര പദ്ധതി നിലവിൽ വന്നതോടെ ഈ റൂട്ടിൽ യാത്രക്കാരുടെ എണ്ണം ഗണ്യമായി വർധിച്ചിട്ടുണ്ട്. ഇതിന് ആനുപാതികമായി പുതിയ വാഹനങ്ങൾ അനുവദിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ശക്തമായ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

