ഫിറ്റ്ബിറ്റ് ആപ്പ് പൂർണ്ണമായി ഒഴിവാക്കി പകരം പുതിയ ഗൂഗിൾ ഹെൽത്ത് ആപ്പ് അവതരിപ്പിച്ച ഘട്ടത്തിൽ ഉയർന്ന ആശങ്കകൾക്ക് ക്രമേണ വിരാമമാകുന്നു. സേവനങ്ങൾ മാറ്റിവെക്കുന്നതിൽ ഗൂഗിളിന്റെ മുൻകാല ചരിത്രങ്ങൾ ആശങ്ക ഉണ്ടാക്കിയിരുന്നെങ്കിലും, തുടക്കത്തിലെ തകരാറുകളും അപാകതകളും പരിഹരിച്ച് ആപ്പ് ഇപ്പോൾ കൂടുതൽ മെച്ചപ്പെട്ട
നിലവാരത്തിലേക്ക് എത്തിയിരിക്കുകയാണ്. തുടക്കത്തിൽ നിരവധി ബഗുകളും സാങ്കേതിക പ്രശ്നങ്ങളും നേരിട്ട
ആപ്പിൽ, മൂന്ന് പ്രധാന അപ്ഡേറ്റുകളാണ് ഗൂഗിൾ ഇതിനോടകം നടപ്പിലാക്കിയിട്ടുള്ളത്. ഉപകരണങ്ങൾക്കും സേവനങ്ങൾക്കും ഇടയിലുള്ള ട്രാക്കിംഗ് പ്രശ്നങ്ങൾ പരിഹരിച്ചുകൊണ്ടുള്ള വലിയ ബഗ് ഫിക്സാണ് ആദ്യഘട്ടത്തിൽ നടത്തിയത്.
തുടർന്ന് യൂസർ ഇന്റർഫേസിൽ വരുത്തിയ മാറ്റങ്ങൾ ആപ്പ് കൂടുതൽ ഉപയോഗപ്രദമാക്കി. വിഡ്ജറ്റ് ക്രമീകരണം, ഉച്ചയുറക്കം ട്രാക്ക് ചെയ്യൽ, മണിക്കൂർ തോരെയുള്ള പ്രവർത്തനങ്ങൾ, ഭക്ഷണക്രമം ട്രാക്ക് ചെയ്യൽ എന്നിവയിലെല്ലാം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
പ്രധാന സ്ക്രീനിൽ ആദ്യമുണ്ടായിരുന്ന മാറ്റാനാവാത്ത ഗ്രാഫുകൾക്ക് പകരം, അവ നീക്കം ചെയ്യാനോ മാറ്റിസ്ഥാപിക്കാനോ ഉള്ള സൗകര്യം ഇപ്പോൾ ലഭിക്കുന്നുണ്ട്. ടുഡേ ടാബിൽ മൂന്ന് നിരകളിൽ ഉണ്ടായിരുന്ന ഡിസൈൻ ആറ് നിരകളായി വിപുലീകരിക്കാൻ സാധിക്കുന്നത് ഉപയോക്താക്കൾക്ക് കൂടുതൽ വിവരങ്ങൾ നൽകുന്നു.
കൂടാതെ, ഉച്ചയുറക്കം പ്രധാന ഉറക്ക ഗ്രാഫിനൊപ്പം വെവ്വേറെ ടാബായി കാണിക്കുന്ന രീതിയും ഇപ്പോൾ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്പോർട്സ്, പോഷകാഹാരം, തേർഡ് പാർട്ടി ഇന്റഗ്രേഷൻ എന്നിവയിലും പുതിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
അതേസമയം, ആപ്പ് കൂടുതൽ മെച്ചപ്പെട്ടെങ്കിലും ഇനിയുമേറെ കാര്യങ്ങൾ ചെയ്യാനുണ്ടെന്നാണ് ഉപയോക്താക്കളുടെ വിലയിരുത്തൽ. ഹോം സ്ക്രീൻ വിഡ്ജറ്റ് ഓപ്ഷനുകളുടെ ലഭ്യത കുറവാണ് പ്രധാനമായും ചൂണ്ടിക്കാണിക്കപ്പെടുന്നത്.
AI ഹെൽത്ത് കോച്ചിന്റെ പ്രവർത്തനം കൂടുതൽ ഉപകാരപ്രദമാക്കേണ്ടതുണ്ടെന്നും, ഫിറ്റ്നസ് ടാബിലെ അനാവശ്യമായ ശുപാർശകളും ഡിസൈനുകളും ഒഴിവാക്കണമെന്നും ആവശ്യമുയരുന്നുണ്ട്. ഭാവിയിൽ ഗൂഗിൾ ഫിറ്റ്, ഹെൽത്ത് കണക്ട് എന്നിവയുമായി ആപ്പിനെ പൂർണ്ണമായി സംയോജിപ്പിക്കുക എന്ന ദൗത്യവും ഗൂഗിളിന് മുന്നിലുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

