പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളോട് ലൈംഗികാതിക്രമം കാണിച്ച സംഭവത്തിൽ ട്യൂഷൻ അധ്യാപകൻ പിടിയിലായി. ചൂണ്ടൽ നാലകത്തു വീട്ടിൽ നൗഷാദ് (52) ആണ് കുന്നംകുളം പൊലീസിന്റെ പിടിയിലായത്.
സംഭവത്തിൽ പ്രതിക്കെതിരെ പോക്സോ നിയമപ്രകാരമുള്ള വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. വീടുകളിൽ എത്തി ട്യൂഷൻ എടുത്തുവന്നിരുന്ന കുട്ടികളെയാണ് ഇയാൾ ഉപദ്രവത്തിന് ഇരയാക്കിയത്.
കുട്ടികളുടെ പെരുമാറ്റത്തിൽ അസ്വാഭാവികമായ മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ കാര്യം തിരക്കുകയായിരുന്നു. കുട്ടികൾ വിവരം വെളിപ്പെടുത്തിയതോടെ രക്ഷിതാക്കൾ ഉടൻതന്നെ കുന്നംകുളം പൊലീസിൽ ഔദ്യോഗികമായി പരാതി നൽകുകയായിരുന്നു.
തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണങ്ങൾക്കും തെളിവെടുപ്പുകൾക്കും ഒടുവിലാണ് പ്രതിയായ നൗഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

