കൊച്ചി: സംസ്ഥാനത്ത് രാഷ്ട്രീയ കോലാഹലങ്ങൾ സൃഷ്ടിച്ച മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കൈക്കൂലി വാങ്ങിയതിന് പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് വ്യക്തമാക്കുന്ന നിർണായക നിയമോപദേശം പുറത്തു വന്നു. വീണ പണം വാങ്ങിയത് പിണറായിക്ക് വേണ്ടിയാണെന്ന് അനുമാനിക്കാമെന്നും, ഇവർക്കെതിരെ കൈക്കൂലിക്കും അനധികൃത സ്വത്ത് സമ്പാദനത്തിനും കേസെടുക്കാമെന്നുമാണ് നിയമോപദേശത്തിൽ വ്യക്തമാക്കിയിട്ടുള്ളത്.
സർക്കാരിന് ലഭിച്ച ഈ നിയമോപദേശത്തിന്റെ പൂർണ്ണ ഉള്ളടക്കം പുറത്തുവന്നിട്ടുണ്ട്. അതേസമയം, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക തീരുമാനം ഇന്ന് ഉണ്ടായേക്കും.
അഴിമതി തടയൽ നിയമപ്രകാരവും വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനത്തിനുമുള്ള വകുപ്പുകൾ ചേർത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്യാമെന്നാണ് നിയമോപദേശത്തിൽ ചൂണ്ടിക്കാണിക്കുന്നത്. വീണാ വിജയൻ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെയും എഫ്ഐആർ ഫയൽ ചെയ്യാവുന്നതാണ്.
പൊതുപ്രവർത്തകൻ മൂന്നാം കക്ഷി വഴി പണം കൈപ്പറ്റിയാലും അത് നിയമപ്രകാരം കുറ്റകരമാണ്. പിണറായി വിജയൻ കൈക്കൂലി വാങ്ങിയത് ഇത്തരത്തിൽ മൂന്നാം കക്ഷി വഴിയാണെന്നാണ് നിയമോപദേശത്തിൽ വ്യക്തമാക്കുന്നത്.
കൈക്കൂലി നൽകിയതിനും അത് സ്വീകരിച്ചതിനും, ആര് പണം നൽകി എന്നതിനും കൃത്യമായ തെളിവുകൾ ലഭ്യമാണ്. കർത്തായുടെ മൊഴിയാണ് ഈ വിവരങ്ങളെല്ലാം സ്ഥിരീകരിക്കുന്നത്.
യാതൊരു സേവനവും നൽകാതെയാണ് ഈ തുക കൈപ്പറ്റിയിട്ടുള്ളത്. ഇത് പിണറായിക്കുള്ള കൈക്കൂലിയാണെന്ന് ഉദ്യോഗസ്ഥർ അനുമാനിക്കേണ്ടതുണ്ട്.
എന്നാൽ ഈ പണം നിയമാനുസൃതം ആർജിച്ചതാണെന്ന് വീണയ്ക്ക് ഇതുവരെ തെളിയിക്കാൻ സാധിച്ചിട്ടില്ല. ആദായ നികുതി വകുപ്പും ഇക്കാര്യം കണ്ടെത്തിയിട്ടുള്ളതാണ്.
എന്നാൽ ഈ കണ്ടെത്തലുകൾ കോടതിയിൽ പിണറായിയോ വീണയോ ചോദ്യം ചെയ്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്. കേസിൽ പരാമർശിക്കപ്പെടുന്ന ‘പ്രൊമിനന്റ് പേഴ്സൺ’ എന്നത് പിണറായി ആണെന്ന് ഇഡിയും വ്യക്തമാക്കിയിട്ടുണ്ട്.
2018ലെ നിയമഭേദഗതിക്ക് മുൻപും ശേഷവുമുള്ള കാലയളവുകളിൽ പണമിടപാടുകൾ നടന്നിട്ടുണ്ടെന്നും, അതിനാൽ രണ്ട് കാലഘട്ടങ്ങളിലെയും നിയമവകുപ്പുകൾ പ്രകാരം അന്വേഷണം മുന്നോട്ട് കൊണ്ടുപോകാമെന്നും നിയമോപദേശത്തിൽ നിർദ്ദേശിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

