തമിഴ് സൂപ്പർതാരം വിജയ് നായകനായി എത്തിയ പുതിയ ചിത്രം ‘ജനനായകൻ’ ഔദ്യോഗികമായി തിയറ്ററുകളിൽ റിലീസ് ചെയ്തു. ദളപതി വിജയുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രമെന്ന നിലയിൽ വലിയ ഹൈപ്പോടുകൂടിയാണ് സിനിമ പ്രേക്ഷകർക്ക് മുന്നിലെത്തിയത്.
വിജയ് രാഷ്ട്രീയ പ്രവേശനം നടത്തി തമിഴ്നാട് മുഖ്യമന്ത്രിയായതിന് ശേഷമുള്ള ആദ്യ റിലീസ് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. അതിനാൽ തന്നെ തിയറ്ററുകളിൽ ആരാധകർ വലിയ ആഘോഷങ്ങളോടെയാണ് ചിത്രത്തെ വരവേറ്റത്.
എങ്കിലും, റിലീസിന് പിന്നാലെ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിജയുടെ അവസാന ചിത്രം എന്ന നിലയിൽ ഒരു തവണ കണ്ടിരിക്കാം എന്നാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രേക്ഷകർ പങ്കുവെക്കുന്ന അഭിപ്രായങ്ങൾ.
ചിത്രത്തിൽ പൂർണ്ണമായും ഒരു ‘ദളപതി ഷോ’ മാത്രമാണ് കാണാൻ സാധിക്കുന്നതെന്നും ചിലർ വിലയിരുത്തുന്നു. എന്നാൽ നൽകുന്ന പണത്തിന് പൂർണ്ണമായും നീതി പുലർത്തുന്ന ഒരു വിനോദ ചിത്രമാണിതെന്നും ഒരു വിഭാഗം പ്രേക്ഷകർ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കുന്നുണ്ട്.
ഇതിനിടയിൽ, ചിത്രത്തിലെ നായികമാരിൽ ഒരാളായ പൂജ ഹെഗ്ഡെ വിജയ്ക്കൊപ്പമുള്ള ഒരു ബിടിഎസ് (ബിഹൈൻഡ് ദി സീൻസ്) ചിത്രം പങ്കുവെച്ചത് സമൂഹ്യ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടുന്നുണ്ട്. സെൻസർ ബോർഡിന്റെ ‘എ’ സർട്ടിഫിക്കറ്റ് ലഭിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എച്ച്.
വിനോദ് ആണ്. കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെെങ്കട്ട് കെ.
നാരായണ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബോബി ഡിയോൾ, പൂജ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ചിത്രത്തിന്റെ മറ്റൊരു പ്രധാന ആകർഷണം വിജയുടെ കരിയറിലെ പ്രിയപ്പെട്ട സംവിധായകരായ ലോകേഷ് കനകരാജ്, അറ്റ്ലി, നെൽസൺ ദിലീപ്കുമാർ എന്നിവരുടെ അതിഥി വേഷങ്ങളാണ്.
ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇവരാണ്: ഛായാഗ്രഹണം: സത്യൻ സൂര്യൻ, ആക്ഷൻ: അനിൽ അരശ്, കലാസംവിധാനം: വി. സെൽവ കുമാർ, കൊറിയോഗ്രാഫി: ശേഖർ, സുധൻ, ഗാനരചന: അറിവ്, വസ്ത്രാലങ്കാരം: പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈൻ: ഗോപി പ്രസന്ന, മേക്കപ്പ്: നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ: വീര ശങ്കർ, പി.ആർ.ഒ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

