വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രവർത്തനമാരംഭിച്ച ശേഷം തന്റെ ചരിത്രപരമായ ആയിരാമത്തെ നാഴികക്കല്ലിലേക്ക് എത്തിനിൽക്കുന്നു. ഇന്ന് വൈകുന്നേരത്തോടെ എംഎസ്സി ലൂസിയാന എന്ന കപ്പൽ വിഴിഞ്ഞം തീരത്ത് ബെർത്ത് ചെയ്യും.
ഒന്നര വർഷത്തിനുള്ളിൽ ആയിരം കപ്പലുകളെ സ്വീകരിക്കുന്ന ലോകത്തിലെ ആദ്യത്തെ തുറമുഖമായി വിഴിഞ്ഞം മാറിയെന്ന് അധികൃതർ വ്യക്തമാക്കി. 2024 ജൂലൈ 11-ന് സാൻഫെർണാണ്ടോ എന്ന കപ്പൽ ബെർത്തിൽ നങ്കൂരമിട്ടുകൊണ്ടാണ് വിഴിഞ്ഞം തന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്.
ആദ്യ കപ്പലിന്റെ മൂറിങ് നിർവഹിച്ച വിഴിഞ്ഞം നിവാസികളായ സാങ്കേതിക വിദഗ്ധർ ഉൾപ്പെടുന്ന വാട്ടർ ലൈൻ ഷിപ്പിങ് ആൻസ് ലോജിസ്റ്റിക്സ് തന്നെയാണ് ഇത്തവണയും ആയിരാമത്തെ കപ്പലിനെ സുരക്ഷിതമായി ബെർത്തിൽ എത്തിക്കുന്നത്. തുറമുഖത്തിന്റെ പ്രവർത്തനക്ഷമതയെ അടയാളപ്പെടുത്തുന്ന മറ്റൊരു നേട്ടം കൂടി ഇതിനോടകം വിഴിഞ്ഞം സ്വന്തമാക്കിയിരുന്നു.
ഒന്നര വർഷത്തിനിടെ 20 ലക്ഷം ടിഇയു കൈകാര്യം ചെയ്തുകൊണ്ട് രാജ്യത്ത് ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിച്ച തുറമുഖമായി വിഴിഞ്ഞം മാറി. 2024 ഡിസംബർ 3-നാണ് വിഴിഞ്ഞം തുറമുഖം വാണിജ്യപരമായ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
തുടർന്ന് 2025 മേയിൽ തുറമുഖം രാജ്യത്തിന് സമർപ്പിച്ചു. 2025 ഓഗസ്റ്റിൽ 10 ലക്ഷം ടിഇയു എന്ന സുപ്രധാന ലക്ഷ്യവും തുറമുഖം പിന്നിട്ടു.
ഈ ചരിത്ര നിമിഷത്തെ ആഘോഷമാക്കാൻ സെക്രട്ടേറിയറ്റ് നടയിൽ 1000 തിരികൾ തെളിയിച്ച് കപ്പൽ മാതൃക ഒരുക്കുമെന്ന് വി മാക് സെക്രട്ടറി ഏലിയാസ് ജോൺ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

