തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർമാർക്ക് തിരിച്ചടിയായി ഹൈക്കോടതിയുടെ സുപ്രധാന വിധി. ദൈവങ്ങളുടെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞാ നടപടികൾ ഹൈക്കോടതി അസാധുവാക്കി.
കോടതി ഉത്തരവ് പ്രകാരം ഇവർ നാലാഴ്ചയ്ക്കകം വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടി വരും. പ്രതിപക്ഷ കൗൺസിലറായ എസ്.പി.ദീപ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ നിർണ്ണായക ഉത്തരവ്.
പ്രസ്തുത കൗൺസിലർമാരെ അയോഗ്യരാക്കണമെന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം. എന്നാൽ, സത്യപ്രതിജ്ഞ അസാധുവാക്കി വീണ്ടും നടത്താൻ കോടതി നിർദ്ദേശിക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

