തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർമാർ ദൈവനാമത്തിൽ നടത്തിയ സത്യപ്രതിജ്ഞ അസാധുവാണെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വിഷയത്തിൽ ഉൾപ്പെട്ട
20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞയാണ് കോടതി റദ്ദാക്കിയത്. ഇവർ ഭരണഘടന അനുശാസിക്കുന്ന രീതിയിൽ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് കോടതിയുടെ നിർദ്ദേശം.
നാലാഴ്ചയ്ക്കകം സത്യപ്രതിജ്ഞ നടപടികൾ പൂർത്തിയാക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. സിപിഎം കൗൺസിലർ എസ് പി ദീപ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി.
ഭരണഘടനാപരമായ ചട്ടങ്ങൾ പാലിക്കാതെ സത്യപ്രതിജ്ഞ നടത്തിയ അംഗങ്ങളെ അയോഗ്യരാക്കണമെന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം. എന്നാൽ, ഹർജിയിൽ അയോഗ്യത കൽപ്പിക്കാൻ കോടതി തയ്യാറായില്ല.
പകരം, സത്യപ്രതിജ്ഞ അസാധുവാക്കി വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കോടതി കർശന നിർദ്ദേശം നൽകുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

