ഉത്തർപ്രദേശിലെ വാരാണസിയിൽ വിശുദ്ധ ഗംഗാ നദിയിൽ വെച്ച് നിയമവിരുദ്ധമായി പ്രവർത്തിച്ചതിന് അഞ്ച് യുവാക്കൾ പോലീസ് പിടിയിലായി. നദിയിൽ സഞ്ചരിച്ചുകൊണ്ടിരുന്ന ബോട്ടിലിരുന്ന് ഭക്ഷണം പാകം ചെയ്യുകയും മദ്യപിക്കുകയും ചെയ്ത സംഭവത്തിലാണ് നടപടി.
ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്നാണ് പോലീസിന്റെ അടിയന്തര ഇടപെടൽ ഉണ്ടായത്. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തുകയും പ്രതികളെ തിരിച്ചറിയുകയും ചെയ്തതായി ദശാശ്വമേധ് എസിപി അതുൽ അഞ്ജൻ ത്രിപാഠി അറിയിച്ചു.
അറസ്റ്റിലായ പ്രതികളെ ജുഡീഷ്യൽ നടപടികൾക്കായി ജയിലിലേക്ക് മാറ്റി. ഇവർ സഞ്ചരിക്കാൻ ഉപയോഗിച്ച ബോട്ട് പോലീസ് കണ്ടുകെട്ടിയിട്ടുണ്ട്.
ദീപക് കുമാർ, അജയ് സാഹ്നി, അരുൺ കുമാർ സാഹ്നി, അനുരാഗ് നിഷാദ്, രാഹുൽ സാഹ്നി എന്നിവരാണ് പിടിയിലായതെന്ന് പോലീസ് വ്യക്തമാക്കി. പ്രതികളുടെ പ്രായം 25-നും 32-നും ഇടയിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

