മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലിയിൽ കോക്റോച്ച് ജനത പാർട്ടി ആഹ്വാനം ചെയ്ത മാർച്ചുമായി ബന്ധപ്പെട്ട് ദില്ലി പൊലീസ് സ്വീകരിച്ച നടപടികളിൽ സുപ്രീം കോടതിയുടെ ശക്തമായ വിമർശനം. ഡെൽഹി മെട്രോ സ്റ്റേഷനുകൾ അടച്ച നടപടിയെയാണ് കോടതി രൂക്ഷഭാഷയിൽ ചോദ്യം ചെയ്തത്.
സാഹചര്യമനുസരിച്ച് മെട്രോ, റെയിൽ സർവീസുകൾ നിയന്ത്രിക്കാമെന്നും എന്നാൽ ഒരുകാരണവശാലും സർവീസുകൾ പൂർണമായി നിരോധിക്കരുതെന്നും കോടതി കർശന നിർദ്ദേശം നൽകി. നിയമവ്യവസ്ഥ പൂർണ്ണമായും തകരാറിലാകുന്നതുവരെ മെട്രോ ട്രെയിനുകൾ സാധാരണ നിലയിൽ തന്നെ പ്രവർത്തിക്കണം.
കൂടാതെ, യാതൊരു കാരണവശാലും ഇൻറർനെറ്റ് സേവനങ്ങൾ നിരോധിക്കാൻ പാടില്ലെന്നും കോടതി വ്യക്തമാക്കി. സർക്കാരിനെ മറികടന്ന് ക്രമസമാധാനം നടപ്പാക്കാൻ പൊലീസിന് അധികാരമില്ലെന്ന് സുപ്രീംകോടതി ഓർമ്മിപ്പിച്ചു.
“ജീവരക്ഷയും സ്വാതന്ത്ര്യവും ഒരു പോലെ പ്രധാനമാണ്. അത് പൗരനായാലും പൊലീസ് ഓഫീസറായാലും ഒരു പോലെയാണ്” എന്ന് കോടതി നിരീക്ഷിച്ചു.
ഇന്നലെ ദില്ലിയിലെ തെരുവിൽ ഉണ്ടായിരുന്ന എല്ലാവരെയും കസ്റ്റഡിയിൽ എടുത്ത സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും, പൊതുജനങ്ങളുടെ സ്വതന്ത്ര സഞ്ചാരം എപ്പോഴും ഉറപ്പാക്കപ്പെടണമെന്നും കോടതി നിർദ്ദേശിച്ചു. ആളുകളെ കസ്റ്റഡിയിലെടുക്കേണ്ടി വന്ന അടിയന്തര സാഹചര്യത്തെക്കുറിച്ചും അതിനായി സ്വീകരിച്ച നടപടികളെക്കുറിച്ചും വിശദമായ റിപ്പോർട്ട് നൽകാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയോടാണ് സുപ്രീം കോടതി റിപ്പോർട്ട് തേടിയിരിക്കുന്നത്. ഇതിനുപുറമെ, ക്രമസമാധാനം നിയന്ത്രിച്ച ദില്ലി പൊലീസിനോടും മെട്രോ സ്റ്റേഷനുകൾ അടച്ച ഡിഎംആർസിയോടും കോടതി പ്രത്യേകമായി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

