മാക്കേക്കടവ് – നേരേകടവ് പാലത്തിന്റെ ഉദ്ഘാടനം പ്രദേശവാസികൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ഈ സന്തോഷ നിമിഷത്തിൽ, അഞ്ച് പതിറ്റാണ്ട് മുൻപ് ഇതേ കടവിൽ തനിക്കുണ്ടായ ദുരനുഭവം ഓർത്തെടുക്കുകയാണ് റിട്ടയേർഡ് അധ്യാപികയായ മറിയം ബീവി എന്ന അംബി ടീച്ചർ (79).
പാണാവള്ളി ഷാലിമാർ വീട്ടിൽ താമസിക്കുന്ന ഇവർക്ക് അന്നത്തെ സംഭവങ്ങൾ ഇന്നും നടുക്കത്തോടെയല്ലാതെ ഓർക്കാൻ കഴിയില്ല. 1972 മാർച്ച് മൂന്നിനായിരുന്നു ആ സംഭവം നടന്നത്.
നേരേകടവ് ഗവ. എൽപി സ്കൂളിലെ അധ്യാപികയായിരുന്ന മറിയം ബീവി വൈകുന്നേരം ജോലി കഴിഞ്ഞ് കടത്തുവള്ളത്തിൽ മാക്കേക്കടവിലേക്ക് വരികയായിരുന്നു.
വള്ളത്തിൽ സഹയാത്രികരായി ഒരു അമ്മയും കുഞ്ഞും ഉണ്ടായിരുന്നു. തന്റെ കൈവശമുണ്ടായിരുന്ന കുട
ആ അമ്മയ്ക്ക് നൽകി സഹായിക്കാൻ മറിയം ബീവി ശ്രമിച്ചിരുന്നു. മാക്കേക്കടവിൽ വള്ളം എത്തിയപ്പോൾ മറിയം ബീവി അവസാനമായാണ് പുറത്തിറങ്ങിയത്.
വള്ളത്തിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ കരയിലുണ്ടായിരുന്ന ആ അമ്മ കുട വാങ്ങാൻ കൈനീട്ടി.
കുടയിൽ പിടിക്കാൻ ശ്രമിച്ചതും വള്ളം പെട്ടെന്ന് പിറകോട്ട് നീങ്ങി. പരിഭ്രമിച്ച മറിയം ബീവി സഹായത്തിനായി കരയിലെ ബോട്ട് കുറ്റിയിൽ പിടിച്ചതോടെ വള്ളം മറിഞ്ഞ് എല്ലാവരും വെള്ളത്തിൽ വീഴുകയായിരുന്നു.
സമീപത്തുണ്ടായിരുന്നവരുടെ സമയോചിതമായ ഇടപെടലാണ് ഇവരെ രക്ഷപ്പെടുത്തിയത്. ‘ചങ്ങനാശേരി സ്വദേശിനിയായ എനിക്ക് വള്ളത്തിലെ യാത്ര ആദ്യമേ പേടിയായിരുന്നു’– ഗാനരചയിതാവും റിട്ട.
അധ്യാപകനുമായ പൂച്ചാക്കൽ ഷാഹുലിന്റെ ഭാര്യയായ മറിയം ബീവി പഴയ ഓർമകൾ പങ്കുവെച്ചു. പതിറ്റാണ്ടുകൾ നീണ്ട
കാത്തിരിപ്പിനൊടുവിൽ പാലം വന്നതോടെ ഇനി ഇത്തരം ഭീതിദമായ യാത്രകൾ വേണ്ടിവരില്ലെന്ന ആശ്വാസത്തിലാണ് ഇവർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

