അമ്മയ്ക്ക് ഇനി മണിക്കൂറുകൾ മാത്രമേ ആയുർദൈർഘ്യമുള്ളൂ എന്ന് ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് ആശങ്കയിലായ മകൻ, പ്രതിസന്ധിഘട്ടത്തിൽ നിർമിതബുദ്ധിയുടെ (AI) സഹായം തേടുകയായിരുന്നു. ഒടുവിൽ അമ്മയുടെ ജീവൻ അപകടനിലയിലാക്കിയ ആരോഗ്യപ്രശ്നത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ എഐ സഹായകരമായി മാറിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ബ്രിട്ടനിലെ എൻഎച്ച്എസ് അനസ്തീഷ്യോളജിസ്റ്റായ എഡ്വേർഡ് പാട്രിക് എന്നയാളുടെ ഈ അനുഭവമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നത്. ‘ഇനി ഏതാനും മണിക്കൂറുകൾ മാത്രം’ പാർക്കിൻസൺസ് രോഗബാധിതയായ ആൻ പാട്രിക് എന്ന അമ്മയ്ക്ക് തുടർച്ചയായി അപസ്മാരത്തിന് സമാനമായ അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് നോട്ടിങ്ഹാമിലെ ക്വീൻസ് മെഡിക്കൽ സെന്ററിലാണ് പ്രവേശിപ്പിച്ചത്.
കഴിഞ്ഞ മെയ് മാസം ആയിരുന്നു ഈ സംഭവം നടന്നത്. എന്നാൽ അസ്വസ്ഥതകൾ നിയന്ത്രിക്കുന്നതിനായി നൽകിയ ചികിത്സകൾ ഒന്നും തന്നെ ഫലം കാണാതെ വന്നതോടെ അവരുടെ ആരോഗ്യനില അതീവ ഗുരുതരമായിത്തീർന്നു.
ഇതിനിടയിൽ പേശികൾ തകരുന്നതും വൃക്കകളെ സാരമായി ബാധിക്കാവുന്നതുമായ റാബ്ഡോമയോളിസിസ് എന്ന ഗുരുതരമായ അവസ്ഥയും അവർക്ക് പിടിപെട്ടിരുന്നു. തുടർന്ന് പുലർച്ചെ നാല് മണിയോടെ ആശുപത്രിയിൽ നിന്നും എഡ്വേർഡിന് അടിയന്തര ഫോൺ സന്ദേശമെത്തുകയായിരുന്നു.
അമ്മ മരണവുമായി മല്ലിടുകയാണെന്നും എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിച്ചേരണമെന്നുമാണ് ആശുപത്രി അധികൃതർ അറിയിച്ചത്. ബി6-ന്റെ കുറവെന്ന് എഐ കണ്ടെത്തൽ ആശുപത്രിയിലേക്ക് യാത്ര തിരിക്കുന്നതിനിടയിൽ എഡ്വേർഡിന് തന്റെ സഹോദരനിൽ നിന്നും വിറ്റാമിൻ കുറവിനെക്കുറിച്ചുള്ള ഒരു സന്ദേശം ലഭിക്കുകയുണ്ടായി.
ഇതോടെ ഒരു അവസാന ശ്രമമെന്ന നിലയിൽ ആ സാധ്യതകൾ കൂടി പരിശോധിക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. അമ്മയുടെ രോഗലക്ഷണങ്ങൾ, സ്കാൻ വിവരങ്ങൾ, മറ്റ് പരിശോധനാഫലങ്ങൾ എന്നിവയെല്ലാം എഐ ടൂളിൽ നൽകി വിശദമായി വിശകലനം ചെയ്തപ്പോൾ, ശരീരത്തിൽ വിറ്റാമിൻ ബി6-ന്റെ അളവ് കുറഞ്ഞതാണ് ഈ അസ്വസ്ഥതകൾക്കെല്ലാം കാരണമെന്ന നിർണായക സൂചന ലഭിച്ചു.
പാർക്കിൻസൺസ് രോഗത്തിന് ദീർഘകാലമായി ഉപയോഗിച്ചുവന്ന മരുന്നുമായി ഈ വിറ്റാമിൻ കുറവിന് ബന്ധമുണ്ടായിരിക്കാമെന്നും എഐ കണ്ടെത്തി. ഫലം കണ്ട് ചികിത്സ ലഭിച്ച വിവരങ്ങൾ ഉടൻതന്നെ എഡ്വേർഡ് ആശുപത്രിയിലെ ചികിത്സാ സംഘവുമായി പങ്കുവെച്ചു.
തുടർന്ന് ഡോക്ടർമാർ വിറ്റാമിൻ ബി6 രോഗിക്ക് ഞരമ്പിലൂടെ കുത്തിവച്ചു നൽകി. ഈ മരുന്ന് നൽകി മിനിറ്റുകൾക്കകം തന്നെ അമ്മയുടെ അസ്വസ്ഥതകൾ പൂർണ്ണമായി നിലച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ആൻ പിന്നീട് തന്റെ ആരോഗ്യനിലയിൽ ഗണ്യമായ പുരോഗതിയാണ് കൈവരിച്ചത്. അപൂർവ്വമായ മരുന്നുകളുടെ പാർശ്വഫലങ്ങളെ കൃത്യമായി തിരിച്ചറിയുന്നതിൽ ഈ സംഭവം പുതിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
അതേസമയം, എഐ ഒരിക്കലും ഡോക്ടർമാർക്ക് പകരമാവില്ലെന്നും, ഏത് മരുന്നുകളിലോ വിറ്റാമിൻ സപ്ലിമെന്റുകളിലോ മാറ്റങ്ങൾ വരുത്തുന്നതിന് മുൻപ് എപ്പോഴും യോഗ്യരായ ആരോഗ്യവിദഗ്ധരുടെ നിർദേശം തേടേണ്ടതാണെന്നും വിദഗ്ധർ കർശനമായി ഓർമ്മിപ്പിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

