കരുനാഗപ്പള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആറുപേർ ചേർന്ന് എടുത്ത ലോട്ടറി ടിക്കറ്റിന് 2019-ൽ 12 കോടിയുടെ ഓണം ബംപർ സമ്മാനം ലഭിച്ചത് വലിയ വാർത്തയായിരുന്നു. ചുങ്കത്ത് ജ്വല്ലറിയിലെ ജീവനക്കാരായ ആറംഗ സംഘമാണ് കൂട്ടായി ലോട്ടറി എടുത്ത് ഈ വലിയ നേട്ടം സ്വന്തമാക്കിയത്.
തൃശൂർ സ്വദേശി റോണി, ചവറ തെക്കുംഭാഗം സ്വദേശി രതീഷ്, ശാസ്താംകോട്ട സ്വദേശി റംജിൻ, വൈക്കം സ്വദേശി വിവേക്, ചാലക്കുടി സ്വദേശി സുബിൻ, ചവറ സ്വദേശി രാജീവ് എന്നിവർ ചേർന്നാണ് ടിക്കറ്റ് വാങ്ങിയത്.
നികുതി കിഴിച്ച് ഓരോരുത്തർക്കും 1.25 കോടി രൂപ വീതം ലഭിക്കുകയുണ്ടായി. ഈ സംഘത്തിലുണ്ടായിരുന്ന ചവറ സ്വദേശിയായ രാജീവ് മൂന്ന് വർഷം മുൻപ് അന്തരിച്ചു.
സമ്മാനം ലഭിച്ചവരിൽ അഞ്ചുപേർ ഇപ്പോഴും ചുങ്കത്ത് ജ്വല്ലറിയുടെ വിവിധ ശാഖകളിലായി സേവനമനുഷ്ഠിക്കുന്നുണ്ട്. റോണി, രതീഷ്, റംജിൻ എന്നിവർ കരുനാഗപ്പള്ളി ബ്രാഞ്ചിലും, വിവേക്, സുബിൻ എന്നിവർ തൃശൂരിലെ ബ്രാഞ്ചിലുമാണ് ജോലി ചെയ്യുന്നത്.
ഇവർ അഞ്ചുപേരും ഇത്തവണത്തെ വിഷു ബംപർ ലോട്ടറി എടുത്തിരുന്നില്ല എന്നത് ശ്രദ്ധേയമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

