ഗുരുവായൂർ ക്ഷേത്രത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയ സന്ദർശനം സാധാരണക്കാരായ ഭക്തരുടെ ദർശനത്തെ തടസ്സപ്പെടുത്തിയെന്നാരോപിച്ച് ബിജെപി നേതൃത്വം രംഗത്ത്. ക്ഷേത്രത്തിൽ വിഐപി ദർശനം അനുവദിച്ചത് ഹൈക്കോടതി ഉത്തരവുകളുടെ ലംഘനമാണെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ ആരോപിച്ചു.
ഈ വിഷയത്തിൽ ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർക്ക് ബിജെപി പരാതി സമർപ്പിച്ചു. റവന്യൂ മന്ത്രി എ പി അനിൽകുമാറിന്റെ മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി വി ഡി സതീശൻ ഗുരുവായൂരിലെത്തിയത്.
ചടങ്ങുമായി ബന്ധപ്പെട്ട് ക്ഷേത്ര പരിസരത്ത് കർശനമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. മന്തിമാരും എംപിമാരും ഉൾപ്പെടെയുള്ള പ്രമുഖർ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
അതേസമയം, ക്ഷേത്രത്തിൽ വീഡിയോ ചിത്രീകരണത്തിന് കർശനമായ വിലക്കുള്ള മേഖലയിൽ ഹൈബി ഈഡൻ എംപി വീഡിയോ ചിത്രീകരിച്ചത് വിവാദമായിട്ടുണ്ട്. കൂടാതെ, രാത്രി 11 മണി മുതൽ ദർശനത്തിനായി കാത്തുനിന്ന ഭക്തർ, മുഖ്യമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് ദർശനം ലഭിക്കാതെ മടങ്ങേണ്ടി വന്നതായും പരാതിയിൽ പറയുന്നു.
കെ കരുണാകരന് ശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശിക്കുന്ന ആദ്യത്തെ മുഖ്യമന്ത്രി കൂടിയാണ് വി ഡി സതീശൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

