പുതുപ്പള്ളി, പൈക എന്നീ പ്രദേശങ്ങളിൽ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. ഉദിക്കാമല ട്രാൻസ്ഫോമർ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി വിതരണം തടസ്സപ്പെടുന്നതാണ്.
ഇതിനുപുറമെ പൈക സെക്ഷന്റെ കീഴിലുള്ള പന്തത്തല, മുത്തോലി, മുത്തോലി ബാങ്ക്, നെയ്യൂർ, കൊവേന്ത തുടങ്ങിയ വിവിധ ഭാഗങ്ങളിലും ഇന്ന് വൈദ്യുതി മുടങ്ങുന്നതായിരിക്കും. അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് ഈ നിയന്ത്രണമെന്ന് അധികൃതർ വ്യക്തമാക്കി.
ഉപയോക്താക്കൾ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

