തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ വർക്കലയിൽ പ്രായപൂർത്തിയാകാത്ത youth-നെ പോലീസ് ആളുമാറി ക്രൂരമായി മർദ്ദിച്ചതായി പരാതി. വർക്കല സ്വദേശിയായ 17 വയസ്സുകാരനാണ് പോലീസിന്റെ അതിക്രമത്തിന് ഇരയായത്.
വർക്കലയിലെ ഒരു ഹോട്ടലിൽ ജോലി ചെയ്തുവരികയായിരുന്ന 17 വയസുകാരനെയാണ് പോലീസ് മറ്റൊരു കേസിലെ പ്രതിയാണെന്ന് തെറ്റിധരിച്ച് മർദ്ദനത്തിന് ഇരയാക്കിയത്. മറ്റൊരു കേസിലെ പ്രതിയെ അന്വേഷിച്ചാണ് വർക്കല പോലീസ് ഹോട്ടലിൽ എത്തിയത്.
ആക്രമണത്തിൽ കുട്ടിയുടെ ശരീരത്തിൽ മുഴുവൻ മർദ്ദനത്തിന്റെ പാടുകളുണ്ട്. സംഭവത്തിൽ വർക്കല SHO ഉൾപ്പെടെ 4 പേർക്കെതിരെയാണ് കുട്ടിയുടെ കുടുംബം ഔദ്യോഗികമായി പരാതി നൽകിയിരിക്കുന്നത്.
നീതി തേടി കുട്ടിയുടെ അമ്മ വർക്കല DYSP-ക്കും, ചൈൽഡ് ലൈനിന്നും പരാതി സമർപ്പിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

