ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾ കൊച്ചി കലൂർ സ്റ്റേഡിയത്തിൽ തന്നെ നടക്കുമെന്ന് ഉറപ്പായി. സ്റ്റേഡിയം വാടക സംബന്ധിച്ച തർക്കങ്ങളിൽ ബ്ലാസ്റ്റേഴ്സും ജിസിഡിഎയും തമ്മിൽ ഏകദേശ ധാരണയായിട്ടുണ്ട്.
ഇക്കാര്യത്തിലുള്ള അന്തിമ തീരുമാനം നാളെ പ്രഖ്യാപിക്കും. ഉയർന്ന വാടകയെ തുടർന്ന് പ്രതിസന്ധിയിലായ വിഷയത്തിൽ സർക്കാർ തലത്തിലുള്ള ഇടപെടലുകളാണ് നിർണായകമായത്.
മന്ത്രിതല ചർച്ചകളെ തുടർന്നാണ് പ്രതിസന്ധിക്ക് ഏറെക്കുറെ പരിഹാരമായത്. സ്റ്റേഡിയം വാടകയായി 8-9 ലക്ഷം രൂപയാണ് ജിസിഡിഎ ആവശ്യപ്പെട്ടിരുന്നത്.
വാടക ഇളവ് ആവശ്യപ്പെട്ട് ക്ലബ് അധികൃതർ തദ്ദേശ സ്വയംഭരണ വകുപ്പിനെ സമീപിച്ചിരുന്നു. തുടർന്ന് വകുപ്പ് ജിസിഡിഎ സെക്രട്ടറിയോട് വിശദാംശങ്ങൾ തേടുകയും ചെയ്തു.
സ്റ്റേഡിയം സംബന്ധിച്ച അനിശ്ചിതത്വം ഒഴിഞ്ഞതോടെ മത്സരത്തിനായുള്ള ടിക്കറ്റ് വിൽപന ഉടൻ തന്നെ ആരംഭിക്കുമെന്നാണ് സൂചന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

