ഭിന്നശേഷിക്കാർക്കായുള്ള സമഗ്രമായ കണക്കെടുപ്പ് പദ്ധതി ഉടൻ നടപ്പിലാക്കുമെന്ന് സാമൂഹ്യനീതി, ഫിഷറീസ് വകുപ്പ് മന്ത്രി അഡ്വ. വി.ഇ.അബ്ദുൾ ഗഫൂർ വ്യക്തമാക്കി.
സമ്പൂർണ ഭിന്നശേഷി യു.ഡി.ഐ.ഡി കാർഡ് ലഭ്യമാക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ ബ്ലോക്ക് പഞ്ചായത്തായി കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിനെ പ്രഖ്യാപിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിന്റെ ഭാഗമായി യു.ഡി.ഐ.ഡി കാർഡ് വിതരണോദ്ഘാടനവും മന്ത്രി നിർവഹിച്ചു.
കൊടുവള്ളി ബ്ലോക്ക് പഞ്ചായ കൈവരിച്ച ഈ അഭിമാനാർഹമായ നേട്ടത്തെ മന്ത്രി അഭിനന്ദിച്ചു. ഭിന്നശേഷിക്കാരുടെ പ്രധാന തിരിച്ചറിയൽ രേഖയാണ് യു.ഡി.ഐ.ഡി കാർഡെന്നും, സർക്കാർ ആനുകൂല്യങ്ങളും സേവനങ്ങളും തടസ്സമില്ലാതെ ലഭിക്കാൻ ഇത് ഏറെ ഉപകാരപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ഗതാഗത വകുപ്പുമായി ചേർന്ന് ഈ കാർഡുകൾ വഴി ഭിന്നശേഷിക്കാർക്ക് കൂടുതൽ യാത്രാനുകൂല്യങ്ങൾ ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങിൽ പി.കെ.ഫിറോസ് എംഎൽഎ അധ്യക്ഷത വഹിച്ചു.
സി.കെ.കാസിം എംഎൽഎ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബൽക്കീസ് ടീച്ചർ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത്, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉസ്സയിൻ മാസ്റ്റർ, പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിജു താന്നിക്കുഴി, കിഴക്കോത്ത് പഞ്ചായത്ത് പ്രസിഡന്റ് സുബൈർ മാസ്റ്റർ, മടവൂർ പഞ്ചായത്ത് പ്രസിഡന്റ് സഫിയ മുഹമ്മദ്, ഓമശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് സൗദ ടീച്ചർ, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട്, താമരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് റസീന സിയാലി, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജോബി ഇലന്തൂർ, കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ റീജിയണൽ ഡയറക്ടർ ഡോ.
പി.സി.സൗമ്യ, ജില്ലാ സാമൂഹ്യ നീതി ഓഫിസർ എം.അഞ്ജു മോഹൻ, ജില്ലാ പ്രോഗ്രാം ഓഫിസർമാരായ അമിത.എം.കേളപ്പൻ, എൻ.പി. തസ്ലീന തുടങ്ങിയ പ്രമുഖർ സന്നിഹിതരായി.
ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ പൂർണ്ണമായും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. അർഹരായ എല്ലാ വ്യക്തികൾക്കും യുണീക് ഡിസെബിലിറ്റി ഐഡൻറിറ്റി കാർഡ് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കൊടുവള്ളി ബ്ലോക്കിനെ സമ്പൂർണ വിതരണ മേഖലയായി പ്രഖ്യാപിച്ചത്.
2016 –ലെ ഭിന്നശേഷിക്കാരുടെ അവകാശ നിയമപ്രകാരം അംഗീകരിക്കപ്പെട്ടിട്ടുള്ള 21 വിഭാഗങ്ങളിൽ ഉൾപ്പെടുന്ന ഭിന്നശേഷിക്കാർക്ക് ഔദ്യോഗിക തിരിച്ചറിയൽ രേഖയും അർഹമായ ആനുകൂല്യങ്ങളും ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഗുണഭോക്താക്കളുടെ വിവരങ്ങൾ സുതാര്യമായ ഒരു ഏകീകൃത സംവിധാനത്തിലേക്ക് മാറ്റുന്നതിനും ക്ഷേമപദ്ധതികൾ വേഗത്തിൽ ലഭ്യമാക്കുന്നതിനും യു.ഡി.ഐ.ഡി കാർഡ് വഴി സാധ്യമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

