സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഗണ്യമായ കുറവ് രേഖപ്പെടുത്തി. വിപണിയിൽ 22 കാരറ്റ് സ്വർണം ഗ്രാമിന് 175 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്.
ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിലയിൽ 1,400 രൂപയുടെ ഇടിവാണ് ഉണ്ടായിട്ടുള്ളത്. നിലവിൽ കേരളത്തിൽ ഒരു ഗ്രാം സ്വർണം 13,060 രൂപ നിരക്കിലും പവന് 1,04,480 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
അന്താരാഷ്ട്ര വിപണിയിൽ സ്വർണവില 4000 ഡോളർ എന്ന നിരക്കിന് താഴേക്ക് എത്തിയതാണ് സംസ്ഥാനത്തെ വിപനിയെയും സ്വാധീനിച്ചത്. അന്താരാഷ്ട്ര തലത്തിലുള്ള വിലയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെ സ്വർണവിലയിൽ നേരിട്ട് പ്രതിഫലിക്കാറുള്ളത്.
സ്വർണത്തിന് പുറമെ സംസ്ഥാനത്ത് വെള്ളി വിലയും താഴ്ന്നിട്ടുണ്ട്. നിലവിൽ വിപണിയിൽ വെള്ളി ഗ്രാമിന് 20 രൂപ നിരക്കിലും 10 ഗ്രാമിന് 2,200 രൂപ എന്ന കണക്കിലുമാണ് വ്യാപാരം നടക്കുന്നത്.
കഴിഞ്ഞ 10 ദിവസങ്ങളിലെ സ്വർണ നിരക്കുകൾ താഴെ പറയുന്നപ്രകാരമാണ്:
* ഒക്ടോബർ 22: 1,05,880 രൂപ
* ഒക്ടോബർ 21: 1,07,120 രൂപ
* ഒക്ടോബർ 20: ഉച്ചയ്ക്ക് 1,07,120 രൂപ | രാവിലെ 1,07,920 രൂപ
* ഒക്ടോബർ 19: 1,08,560 രൂപ
* ഒക്ടോബർ 18: 1,08,280 രൂപ
* ഒക്ടോബർ 17: 1,08,280 രൂപ
* ഒക്ടോബർ 16: 1,08,120 രൂപ
* ഒക്ടോബർ 15: 1,08,120 രൂപ
* ഒക്ടോബർ 14: 1,08,720 രൂപ
* ഒക്ടോബർ 13: 1,09,480 രൂപ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

