കോട്ടയം പാമ്പാടിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് യുവതികളുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. അമിത വേഗതയും അശ്രദ്ധയുമുള്ള ഡ്രൈവിംഗാണ് ദുരന്തത്തിന് കാരണമെന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നു.
കട്ടപ്പന-കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന സിഎംഎസ് ബസിലെ ഡ്രൈവർക്കെതിരെയാണ് മനഃപൂർവമല്ലാത്ത നരഹത്യ കുറ്റം ചുമത്തി പൊലീസ് കേസെടുത്തിട്ടുള്ളത്. അപകടസമയത്ത് ബസുകൾ തമ്മിൽ മത്സരയോട്ടം നടത്തിയിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കൂടാതെ, അപകടസ്ഥലത്ത് റോഡരികിൽ നിന്ന് സംസാരിച്ചുകൊണ്ടിരുന്ന മറ്റ് രണ്ട് പേർക്കെതിരെയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മീനടം സ്വദേശിനികളായ ആഷ്ലി ആൻ തോമസ് (25), കൃപ (24) എന്നിവരാണ് ഈ അപകടത്തിൽ ദാരുണമായി മരണപ്പെട്ടത്.
പൊൻകുന്നം ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന സ്കൂട്ടറും, എതിർദിശയിൽ കോട്ടയം ഭാഗത്തേക്ക് വരികയായിരുന്ന ബസ്സുമാണ് അപകടത്തിൽപ്പെട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

