സംസ്ഥാനത്തെ വിജിലൻസ് വകുപ്പിലെ നിർണായക വിവരങ്ങൾ ഇനി മുതൽ രഹസ്യ സ്വഭാവമുള്ളവയായിരിക്കുമെന്ന് ഉത്തരവ്. വിജിലൻസിലെ സെക്ഷൻ 22-ൽ ഉൾപ്പെടുന്ന ടി സെക്ഷനിലെ രേഖകളാണ് ഇനി മുതൽ വിവരാവകാശ നിയമപ്രകാരം പൊതുജനങ്ങൾക്കു ലഭ്യമാകാത്തത്.
സംസ്ഥാനത്തിന്റെ സുരക്ഷയെയും ഭരണപരമായ കാര്യങ്ങളെയും ബാധിക്കുന്ന പ്രധാനപ്പെട്ട വിവരങ്ങളും ഇതോടെ ആർ.ടി.ഐ നിയമത്തിന്റെ പരിധിയിൽ നിന്നും പുറത്താകും.
ഏതൊക്കെ ഫയലുകളും രേഖകളുമാണ് ടി സെക്ഷന്റെ കീഴിലേക്ക് മാറ്റേണ്ടത് എന്ന കാര്യത്തിൽ വിജിലൻസ് ഡയറക്ടർക്ക് പൂർണ്ണമായ അധികാരം ഉണ്ടായിരിക്കും. രാഷ്ട്രീയ രംഗത്തെ പ്രമുഖരും നേതാക്കളും ഉൾപ്പെടുന്ന അഴിമതിക്കേസുകളും മറ്റ് അന്വേഷണ ഫയലുകളും ടി സെക്ഷനിലേക്ക് മാറ്റുകയാണെങ്കിൽ, ഈ വിവരങ്ങൾ പിന്നീട് വിവരാവകാശ നിയമപ്രകാരം പുറത്തുവരില്ല.
രാജ്യത്ത് വിവരാവകാശ നിയമം നിലവിൽ വന്ന ഘട്ടത്തിൽ അതീവ രഹസ്യ സ്വഭാവമുള്ള ടി സെക്ഷനെ ഇതിൽ നിന്നും ഒഴിവാക്കിയിരുന്നു. എന്നാൽ പിന്നീട് 2022-ൽ ഈ വിഭാഗത്തെ വീണ്ടും വിവരാവകാശ നിയമത്തിന്റെ പരിധിയിലേക്ക് കൊണ്ടുവരികയുണ്ടായി.
ഇതിനു പിന്നാലെയാണ് നിലവിൽ ഈ സെക്ഷനെ വീണ്ടും ആർ.ടി.ഐ നിയമത്തിൽ നിന്നും ഒഴിവാക്കിക്കൊണ്ട് ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. സംസ്ഥാനത്തെ പൊലീസ് ആസ്ഥാനത്തും ക്രൈംബ്രാഞ്ച് വിഭാഗത്തിലുമുള്ള ടി സെക്ഷനുകളെയും നേരത്തെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

