മെഗാസ്റ്റാർ മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘കളങ്കാവൽ’ എന്ന ചിത്രത്തിൻ്റെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തുവിട്ടു. ചിത്രം വരുന്ന നവംബർ 27-ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
റിലീസ് പ്രഖ്യാപിച്ചുകൊണ്ടുള്ള പുതിയ പോസ്റ്റർ മമ്മൂട്ടി തൻ്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. വ്യത്യസ്ത ഭാവങ്ങളിലുള്ള മമ്മൂട്ടിയെയും വിനായകനെയും പോസ്റ്ററിൽ കാണാം.
കഴിഞ്ഞ ദിവസം സെൻസറിംഗ് പൂർത്തിയാക്കിയ ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

