വിപണിയിൽ ലക്ഷം രൂപയിലധികം വിലമതിക്കുന്ന മയക്കുമരുന്നുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിലായി. 26 ഗ്രാം ഹെറോയിനുമായി ചെങ്ങന്നൂർ എക്സൈസ് റേഞ്ച് സംഘമാണ് ഇയാളെ പിടികൂടിയത്.
പശ്ചിമബംഗാൾ മാൾഡ ജില്ലയിലെ റിതുവാ-2 താലൂക്കിൽ സാമ്പൽപൂർ വില്ലേജിൽ സാമ്പൽപൂർ താൽ വീട്ടിൽ മൊസ്താകിമിന്റെ മകൻ നൂർ ആലം (25) ആണ് പിടിയിലായത്. സംസ്ഥാനത്ത് എക്സൈസ് വകുപ്പ് ശക്തമാക്കിയിരിക്കുന്ന ‘ഓപ്പറേഷൻ തണ്ടർ’ എന്ന പ്രത്യേക പദ്ധതിയുടെ ഭാഗമായി ഇയാൾ കുറച്ചുകാലമായി ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലും അന്വേഷണത്തിലുമായിരുന്നു.
ഇതേതുടർന്ന്, ചെങ്ങന്നൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സജീവ്. വി യുടെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് പ്രതി പിടിയിലായത്.
പ്രതിയിൽ നിന്നും പിടിച്ചെടുത്ത ഹെറോയിന് വിപണിയിൽ വലിയ വിലവരുമെന്ന് അധികൃതർ വ്യക്തമാക്കി. പരിശോധനാ സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബിജു പ്രകാശ്, പ്രിവന്റീവ് ഓഫീസർമാരായ പി.
ആർ. ബിനോയ്, മുസ്തഫ എച്ച്, സിവിൽ എക്സൈസ് ഓഫീസർമാരായ അമൽ കെ.
പി, റെനീഷ് എം. ആർ., പ്രവീൺ ജി, വനിതാ സിവിൽ എക്സൈസ് ഓഫീസർ വിജയലക്ഷ്മി, സിവിൽ എക്സൈസ് ഓഫീസർ ബബിത, ഡ്രൈവർ ശ്രീജിത്ത് എസ്. എന്നിവരും സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

