തിരുവനന്തപുരം നഗരത്തിൽ നിയമസഭാ മന്ദിരത്തിനു സമീപത്തുള്ള ഒടിസി ഹനുമാൻ ക്ഷേത്രത്തിലെ വിലപിടിപ്പുള്ള തിരുവാഭരണങ്ങൾ നഷ്ടപ്പെട്ടതായി കണ്ടെത്തി. കല്ലുകൾ പതിച്ച വെള്ളിയിൽ തീർത്ത കൊമ്പുകളാണ് കാണാതായിട്ടുള്ളത്.
വലിയശാല ദേവസ്വം ഓഫീസിന് കീഴിലുള്ള സുരക്ഷിത മുറിയിലാണ് (സ്ട്രോങ് റൂം) ഈ തിരുവാഭരണങ്ങൾ സൂക്ഷിച്ചിരുന്നത്. സംഭവത്തിന്റെ ഗൗരവമനുസരിച്ച് അടിയന്തരമായി അന്വേഷണം നടത്താൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ഈ മാസം 9നു പുതിയ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ചുമതലയേറ്റതിനെത്തുടർന്ന്, സ്ട്രോങ് റൂമിലെ ഔദ്യോഗിക റജിസ്റ്ററിന്റെ അടിസ്ഥാനത്തിൽ തിരുവാഭരണങ്ങളുടെ കൃത്യമായ കണക്കെടുപ്പും പരിശോധനയും നടത്തിയപ്പോഴാണ് വിലപ്പെട്ട കൊമ്പുകൾ നഷ്ടപ്പെട്ട
വിവരം അധികൃതരുടെ ശ്രദ്ധയിൽ പെട്ടത്. ആരാധനാലയത്തിലേക്ക് 1992ൽ ഒരു ഭക്തൻ വഴിപാടായി സമർപ്പിച്ചതാണ് ഈ വെള്ളിക്കൊമ്പുകൾ.
ഓരോ കൊമ്പിലും 12 വീതം നീലക്കല്ലുകൾ പതിപ്പിച്ചിട്ടുണ്ടായിരുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് തിരുവാഭരണം കമ്മിഷണർ ആർ.രജിലാൽന്റെ നേതൃത്വത്തിലുള്ള സംഘം വരുന്ന 28ന് സ്ട്രോങ് റൂം നേരിട്ട് തുറന്ന് വിശദമായ പരിശോധന നടത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

