കോഴിക്കോട്: ഗുജറാത്തിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയ ആഘോഷപരിപാടിയിൽ പങ്കെടുക്കാനായി പ്രോവിഡൻസ് ഗേൾസ് എച്ച്എസ്എസ്സിന്റെ ബാൻഡ് ടീമിന് ഔദ്യോഗിക ക്ഷണം ലഭിച്ചു. രാജ്യത്തിന്റെ പ്രഥമ ഉപപ്രധാനമന്ത്രിയായ സർദാർ വല്ലഭായ് പട്ടേലിന്റെ 151ാം ജന്മദിനത്തോടനുബന്ധിച്ച് വരുന്ന ഒക്ടോബർ 31 ന് ഗുജറാത്തിൽ സംഘടിപ്പിക്കുന്ന വിപുലമായ പരിപാടിയിലാണ് ഈ മിടുക്കികൾ തങ്ങളുടെ പ്രകടനം കാഴ്ചവെയ്ക്കുക.
ആകെ 30 അംഗങ്ങളുള്ള ടീം ആണ് ഈ അഭിമാനാർഹമായ യാത്രയ്ക്കായി ഒരുങ്ങുന്നത്. നിശ്ചയിച്ച പ്രകാരം കോഴിക്കോട്ടുനിന്ന് വരുന്ന ഒക്ടോബർ 20 ന് സംഘം ഗുജറാത്തിലേക്ക് പുറപ്പെടും.
തുടർന്ന് അവിടെയെത്തി പത്ത് ദിവസത്തെ കഠിനമായ പരിശീലനങ്ങളിൽ പങ്കെടുക്കും. തുടർന്ന് ഒക്ടോബർ 31 ലെ പ്രധാന ചടങ്ങിൽ ബഹുമാന്യനായ പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമുന്നിൽ ഈ കൊച്ചുകുട്ടികൾ ബാൻഡ് മേളം അവതരിപ്പിക്കും.
പരിപാടികൾക്ക് ശേഷം പരിശീലനം പൂർത്തിയാക്കി സംഘം വരുന്ന നവംബർ 2 ന് കോഴിക്കോടേക്ക് തിരിച്ചെത്തുമെന്ന് സ്കൂൾ പ്രധാനാധ്യാപികയായ സിസ്റ്റർ മിനിഷ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

