ഡൽഹിയിലെ പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷന് മുന്നിൽ എൻഎസ് യുഐ പ്രവർത്തകരുടെ രാത്രികാല പ്രതിഷേധം. പോലീസ് അതിക്രമത്തിന് ഇരയായ മലയാളി വിദ്യാർഥിനി ആതിര അടക്കമുള്ളവരാണ് സമരരംഗത്തുള്ളത്.
വനിതാ പൊലീസുകാരുടെ ക്രൂരമർദനത്തിന് ഇരയായ ഋതു ബരാലയും പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്. പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത് വരെ സമരം തുടരുമെന്ന് എൻഎസ് യുഐ ദേശീയ അധ്യക്ഷൻ വിനോദ് ജാക്കർ വ്യക്തമാക്കി.
പോലീസ് ബാരിക്കേഡുകൾ മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചതിനെ തുടർന്ന് സംഭവസ്ഥലത്ത് നേരിയ സംഘർഷാവസ്ഥ ഉടലെടുത്തു. നീതി ലഭിക്കുന്നത് വരെ പിന്നോട്ടില്ലെന്ന് മലയാളി വിദ്യാർഥിനി ആതിര പ്രതികരിച്ചു.
റോഡ് ഉപരോധിച്ചുകൊണ്ടുള്ള പ്രതിഷേധത്തെ തുടർന്ന് ഈ പ്രദേശത്തെ ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു. സംഘർഷം രൂക്ഷമായതോടെ സമരത്തിൽ പങ്കെടുത്ത പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കിക്കൊണ്ടിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

