തിരുവനന്തപുരം: കേരള സർവകലാശാല എൽഎൽബി പരീക്ഷാ മൂല്യനിർണയത്തിലുണ്ടായ വീഴ്ചയിൽ കർശന നടപടിയുമായി സർവകലാശാലാ അധികൃതർ രംഗത്ത്. പുനർമൂല്യനിർണയത്തിനായി അപേക്ഷ സമർപ്പിച്ച മുഴുവൻ ഉത്തരക്കടലാസുകളും ഇനി മുതൽ പുനഃപരിശോധിക്കുവാൻ വൈസ് ചാൻസലർ ഡോ.
മോഹനൻ കുന്നുമ്മൽ ഉത്തരവിട്ടു. സർവകലാശാലയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ ലോ കോളജിലാണ് പുനർമൂല്യനിർണയ പ്രക്രിയയിൽ ഗുരുതരമായ തകരാറുകൾ കണ്ടെത്തിയത്.
ഈ വിഷയത്തിൽ വലിയ തോതിലുള്ള വീഴ്ചകൾ പുറത്തുവന്നതിന് പിന്നാലെയാണ് വിസിയുടെ ഭാഗത്തുനിന്നും ഈ നിർണായക നടപടി ഉണ്ടായിരിക്കുന്നത്. ആദ്യം പുറത്തുവിട്ട
പരീക്ഷാഫലം പരിശോധിച്ചപ്പോൾ, പുനർമൂല്യനിർണയത്തിനായി അപേക്ഷ നൽകിയ ആകെ 292 വിദ്യാർത്ഥികളിൽ 231 പേർക്കും ഉയർന്ന മാർക്ക് ലഭിച്ചതായി വ്യക്തമായിരുന്നു. ഇതേത്തുടർന്നാണ് വിദ്യാർത്ഥികളുടെ പരാതികൾ ഗൗരവമായി കണ്ട് സർവകലാശാല സമഗ്രമായ പുനഃപരിശോധനയ്ക്ക് ഉത്തരവിട്ടിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

