ലിവിംഗ് റൂമിലെ പ്രധാന സ്ട്രീമിംഗ് ഉപകരണമായി Google TV Streamer 4K ഉപയോഗിക്കുന്നവർ നേരിടുന്ന പ്രധാന പ്രതിസന്ധിയാണ് ഇതിലെ പെട്ടെന്നുള്ള വേഗത കുറയൽ. തുടക്കത്തിൽ മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന ഈ ഉപകരണം, കൂടുതൽ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതോടെയും നാളുകൾ കഴിയുന്തോറും പ്രവർത്തന മാന്ദ്യം നേരിടുന്നതായി വ്യാപക പരാതിയുണ്ട്.
ഹോം ഹബ്ബുകളിൽ സംഭവിക്കുന്ന തടസ്സങ്ങളും ആപ്പുകൾ ലോഞ്ച് ചെയ്യുമ്പോഴുള്ള കാലതാമസവും ഉപയോക്താക്കൾക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ഇന്റർനെറ്റ് കണക്ഷന്റെ പ്രശ്നമാണെന്ന് ആദ്യഘട്ടത്തിൽ കരുതിയെങ്കിലും, പരിശോധനകളിൽ ഇത് സിസ്റ്റത്തിന്റെ തന്നെ തകരാറാണെന്ന് വ്യക്തമായി.
ഗൂഗിൾ ടിവി സ്ട്രീമറിലെ ആധുനിക യൂസർ ഇന്റർഫേസും ഹോം ടാബിലെ ഡൈനാമിക് കൺടന്റുകളും പശ്ചാത്തലത്തിൽ ഡൗൺലോഡ് ചെയ്യപ്പെടുന്ന വലിയ അളവിലുള്ള ഡാറ്റയും സിസ്റ്റത്തിന്റെ പ്രൊസസ്സുകളെ ബാധിക്കുന്നുണ്ട്. പരിമിതമായ മെമ്മറിയും കാഷെ ഫയലുകളും ചേരുമ്പോൾ ഈ സെറ്റ്-ടോപ്പ് ബോക്സിന്റെ പ്രവർത്തനം മന്ദഗതിയിലാകുന്നു.
ഈ പ്രശ്നത്തിന് വളരെ ലളിതമായ ഒരു പരിഹാരമുണ്ട്. പ്രധാന ഹോം സ്ക്രീനിൽ ആപ്പ് ഐക്കണുകൾ മാത്രം നിലനിർത്തുന്ന ഒരു ഫീച്ചർ ഇതിലുണ്ട്.
ഇതിനായി ക്രമീകരണങ്ങൾ മാറ്റാവുന്നതാണ്. Quick Settings > Settings > Accounts & Profile എന്ന വിഭാഗത്തിൽ പോയി നിങ്ങളുടെ പ്രൊഫൈൽ തിരഞ്ഞെടുക്കുക.
അതിനുശേഷം താഴേക്ക് സ്ക്രോൾ ചെയ്ത് Apps only mode ഓൺ ചെയ്യുക. ഇത് ഡിഫോൾട്ടായി ഓഫ് ചെയ്തിരിക്കുകയാണ്.
ഈ മോഡ് ആക്ടിവേറ്റ് ചെയ്യുന്നതോടെ ഹോം സ്ക്രീനിൽ ഇൻസ്റ്റാൾ ചെയ്ത ആപ്പുകൾ മാത്രം ഇടത്തരം ഐക്കണുകളായി ഗ്രീഡ് വ്യൂവിൽ കാണാൻ സാധിക്കും. കൂടാതെ, ആ വിഭാഗത്തിൽ തന്നെ Autoplay video ഓഫ് ചെയ്യാനുള്ള സൗകര്യവുമുണ്ട്.
ഇത് ഹോം സെക്ഷനിലോ ആപ്പുകൾക്കുള്ളിലോ വീഡിയോകൾ സ്വയം പ്ലേ ആകുന്നത് തടയുന്നു. ആപ്സ്-ഓൺലി വ്യൂ പ്രവർത്തനക്ഷമമാക്കുന്നത് വഴി ജെമിനി, ലൈവ്, ആപ്പ് ടാബുകൾ എന്നിവ അപ്രത്യക്ഷമാകുകയും പരസ്യങ്ങളും വ്യക്തിഗത ശുപാർശകളും ഒഴിവാകുകയും ചെയ്യും.
ഇത് ഡിവൈസിന്റെ വേഗത വർദ്ധിപ്പിക്കാൻ സഹായിക്കും. എങ്കിലും ഈ മോഡിൽ വോയ്സ് സെർച്ച് പോലുള്ള ചില ഫീച്ചറുകൾ ലഭ്യമല്ലാതാകും.
ഇതുവകയായും വേഗത വർദ്ധിച്ചില്ലെങ്കിൽ ആപ്പ് കാഷെ ഡിലീറ്റ് ചെയ്യുന്നത് വഴി സ്റ്റോറേജ് വീണ്ടെടുക്കാൻ സാധിക്കും. Settings > System > Storage > Free up storage > Clear cache എന്ന ഘട്ടങ്ങളിലൂടെ താൽക്കാലിക ഡാറ്റകൾ നീക്കം ചെയ്യാവുന്നതാണ്.
ഇത് ലോഗിൻ വിവരങ്ങളെ ബാധിക്കില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

