മൂന്നാർ മേഖലയിൽ ഓണാവധിക്കാലവും നീലക്കുറിഞ്ഞി പൂക്കാലവും ഒത്തുവന്ന സാഹചര്യത്തിൽ കനത്ത ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി ദേശീയപാതയിലെ നിർമാണപ്രവർത്തനങ്ങൾ 10 ദിവസത്തേക്ക് താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിൽ രണ്ടാം മൈൽ മുതൽ പഴയ മൂന്നാർ വരെയുള്ള ഭാഗങ്ങളിലാണ് റോഡ് വീതികൂട്ടുന്ന പ്രവൃത്തികൾ പുരോഗമിക്കുന്നത്.
ഇതിൽ ഏറ്റവും അധികം തിരക്ക അനുഭവപ്പെടുന്നതും ഏറെ ഇടുങ്ങിയതുമായ മൂന്നാർ മൂലക്കട മുതൽ ബൈപാസ് പാലം വരെയുള്ള ഭാഗത്തെ നിർമാണങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഇതിന്റെ ഭാഗമായി ഈ റൂട്ടിൽ ഗതാഗതം ഒറ്റവരിയായി നിയന്ത്രിച്ചാണ് കടത്തിവിടുന്നത്.
ഈ ക്രമീകരണം മൂലം കഴിഞ്ഞ ഒരാഴ്ചയായി പ്രദേശത്ത് വലിയ തോതിലുള്ള ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. വരാനിരിക്കുന്ന ഓണാവധി ദിനങ്ങളിൽ വിനോദസഞ്ചാരികളുടെ ഒഴുക്ക് വർധിക്കുന്നതോടെ പഴയ മൂന്നാർ മേഖലയിൽ സ്ഥിതി കൂടുതൽ ഗുരുതരമാകാനും രൂക്ഷമായ ഗതാഗതക്കുരുക്ക് രൂപപ്പെടാനുമുള്ള സാധ്യതയാണ് നിലവിലുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

