ഡല്‍ഹിയില്‍ സൈനികനായി സേവനമനുഷ്ഠിച്ചിരുന്ന മകന് ജോലിസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയെന്ന വാര്‍ത്ത താങ്ങാനാവാതെ പിതാവ് ജീവനൊടുക്കി. മാറനല്ലൂര്‍ ചീനിവിള ചെമ്മോട് ശ്രീഹരിയില്‍ ഋഷികേശന് നായര്‍ (69) ആണ് വീടിനു പിന്നില്‍ ആത്മഹത്യ ചെയ്തത്.
ഡല്‍ഹിയില്‍ സൈനികനായ മകന് വിശാഖിനെ (38) ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ ഏഴരയോടെയാണ് വിശാഖ് മരണപ്പെട്ട
വിവരം വീട്ടില്‍ അറിയിപ്പെത്തിയത്. ഈ ദുഃഖവാര്ത്തയറിഞ്ഞതിനെ തുടര്‍ന്ന് പിതാവ് ഋഷികേശന് നായര്‍ വീടിനു പിന്നിലെ മരത്തില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
ഋഷികേശന് നായരുടെ മൃതദേഹം നിലവില്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. വിശാഖിന്റെ മൃതദേഹം നാട്ടിലെത്തിച്ച ശേഷമായിരിക്കും ഇരുവരുടെ സംസ്കാര ചടങ്ങുകൾ നടക്കുക.
ഋഷികേശന് നായരുടെ ഭാര്യ: തങ്കമണി. മകള്‍: കാര്‍ത്തിക.
മരുമകന്: അജിത്. വിശാഖിന്റെ ഭാര്യ: ശ്രീജ.
മക്കള്‍: ദിവ്യദര്‍ശിനി, സ്വാതിലക്ഷ്മി. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല.
മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പർ – 1056, 0471- 2552056)

