നിരവധി സ്മാർട്ട്ഫോണുകളും ടാബ്ലെറ്റുകളും കൈവശമുണ്ടെങ്കിലും, ഒരു കാര്യത്തിൽ എന്റെ വിശ്വസ്തനായ കിൻഡിൽ പേപ്പർവൈറ്റ് സിഗ്നേച്ചർ എഡിഷന് (Kindle Paperwhite Signature Edition) പകരമാവാൻ മറ്റൊന്നിനുമാവില്ല. ശ്രദ്ധ തിരിക്കാത്ത വായനാനുഭവം നൽകാൻ അവയ്ക്കുള്ള കഴിവ് തുല്യമറ്റതാണ്.
iOS, Android ഉപകരണങ്ങളിലും ഞാൻ കിൻഡിൽ ആപ്പ് ഉപയോഗിക്കാറുണ്ട്. എങ്കിലും ഏകാഗ്രമായ വായനയ്ക്ക് E Ink ഡിസ്പ്ലേയുള്ള കിൻഡിലിനെ വെല്ലാൻ മറ്റൊന്നില്ല.
എനിക്ക് ADHD (Attention Deficit Hyperactivity Disorder) സംബന്ധമായ പ്രത്യേകതകളുണ്ട്. ഫോണിലെ നോട്ടിഫിക്കേഷനുകൾ മുഴുവൻ സൈലൻസ് ചെയ്താൽ പോലും, ഇമെയിലും സോഷ്യൽ മീഡിയ ആപ്പുകളും ഒരു സ്വൈപ്പ് അകലെയാണെന്ന ബോധം മനസ്സിനെ അസ്വസ്ഥമാക്കും.
എന്നാൽ കിൻഡിൽ അത്തരം പ്രലോഭനങ്ങളെ പൂർണ്ണമായും ഒഴിവാക്കുന്നു. കഴിഞ്ഞ 25 വർഷത്തിലേറെയായി ഞാൻ ഇ-ബുക്കുകൾ വായിക്കുന്നുണ്ട്.
2011-ലാണ് ഞാൻ ആമസോൺ പ്ലാറ്റ്ഫോമിലേക്ക് ചുവടുമാറ്റുന്നത്. എന്നാൽ കാലം മാറിയപ്പോൾ കിൻഡിലും പൂർണ്ണമായും തടസ്സരഹിതമല്ലാതായി മാറി.
തുടക്ക കാലത്ത് കിൻഡിൽ പ്ലാറ്റ്ഫോം ഏറെ സമാധാന നിറഞ്ഞതായിരുന്നു. എന്നാൽ പിന്നീട് ആമസോൺ ഇതിനെ മറ്റൊരു പരസ്യ ബോർഡാക്കി മാറ്റാൻ തീരുമാനിച്ചു.
പണം നൽകി ‘ആഡ്-ഫ്രീ’ വേർഷൻ എടുത്താൽ പോലും പരസ്യങ്ങൾ പൂർണ്ണമായി ഒഴിവാകുന്നില്ല. ഹോം ടാബിൽ നാം വായിക്കാൻ ആഗ്രഹിക്കുന്ന പുസ്തകങ്ങൾക്കൊപ്പം ടാർഗെറ്റഡ് സെയിൽസ് കാറൗസലുകളും കടന്നുവരുന്നു.
പുതിയ ഫേംവെയർ അപ്ഡേറ്റുകൾ ഇത് ഓഫ് ചെയ്യാനുള്ള അവസരവും ഇല്ലാതാക്കിയിരിക്കുകയാണ്. വായനയ്ക്കിടയിൽ പുതിയ പുസ്തകങ്ങൾ പരതി നടക്കാനുള്ള പ്രലോഭനങ്ങളും ഇതിലൂടെയേറുന്നു.
ഈ പ്രശ്നത്തിന് വളരെ ലളിതമായ ഒരു പരിഹാരമാണ് ഞാൻ കണ്ടെത്തിയത്. എന്റെ കിൻഡിൽ എയർപ്ലെയിൻ മോഡിലേക്ക് (Airplane Mode) മാറ്റി.
ഡാറ്റ കണക്ഷൻ ഇല്ലാതാകുന്നത് സ്റ്റോർഫ്രണ്ട് ഷെൽഫുകൾ ശൂന്യമാക്കുകയും, അനാവശ്യമായി പുസ്തകങ്ങൾ പരതാനുള്ള പ്രലോഭനം തടയുകയും ചെയ്യുന്നു. ഇത് വായനയിലെ ‘ഡൂംസ്ക്രോളിംഗ്’ ഘടകത്തെ പൂർണ്ണമായി ഇല്ലാതാക്കി.
വൈഫൈ ഓഫാക്കുന്നത് ഉപകരണത്തിന്റെ ബാറ്ററി ലൈഫും ഗണ്യമായി വർദ്ധിപ്പിച്ചു. മാസങ്ങളോളം ചാർജ് നിൽക്കുന്ന രീതിയിലേക്ക് ബാറ്ററി പ്രകടനം മാറി.
ഒപ്പം കിൻഡിലിന്റെ പ്രവർത്തനവും കൂടുതൽ സുഗമമായി അനുഭവപ്പെടുന്നു. വിപണിയിലെ ഏറ്റവും പ്രശസ്തമായ ഇ-റീഡറുകളാണ് കിൻഡിലുകൾ.
മികച്ച ഹാർഡ്വെയർ ഡിസൈനുകളും വിപുലമായ ഇ-ബുക്ക് സ്റ്റോറും ഇതിന് മാറ്റുകൂട്ടുന്നു. 6.8 ഇഞ്ച് ഇങ്ക് കാർട്ട
1200 (6.8-inch E Ink Carta 1200) സ്ക്രീൻ, 32 ജിബി (32 GB) സ്റ്റോറേജ്, വെയർലെസ് ചാർജിംഗ് തുടങ്ങിയ പ്രത്യേകതകളുള്ള സിഗ്നേച്ചർ എഡിഷൻ വായനാനുഭവം കൂടുതൽ മികവുറ്റതാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

