നരേന്ദ്ര മോദി സർക്കാർ എപ്പോഴും രാജ്യത്തെ യുവജനങ്ങളുടെ താൽപ്പര്യങ്ങൾക്കൊപ്പമാണെന്ന് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. മോദി സർക്കാർ വിദ്യാർത്ഥി സമൂഹത്തിന് എതിരാണെന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ രാജ്യത്തെ യുവാക്കൾക്കായി നിരവധി തൊഴിൽ അവസരങ്ങളും നൂതന സ്റ്റാർട്ടപ്പുകളും വിദ്യാഭ്യാസ മേഖലയിൽ വൻ വികസനവുമാണ് സർക്കാർ യാഥാർത്ഥ്യമാക്കിയത്. നീറ്റ് പരീക്ഷാ ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് ഉണ്ടാായ ബുദ്ധിമുട്ടുകളിൽ ബിജെപിക്ക് ആഴത്തിലുള്ള ദുഃഖമുണ്ട്.
വിദ്യാർത്ഥികൾക്ക് തങ്ങളുടെ അവകാശങ്ങൾക്കായി സമരം ചെയ്യാനുള്ള സ്വാതന്ത്ര്യവും ഭരണഘടനാപരമായ അവകാശവുമുണ്ടെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു. ഇതുവരെ രാജ്യത്തെ യുവതലമുറയ്ക്കായി മറ്റൊരു സർക്കാരും ചെയ്യാത്തത്രയും വലിയ കാര്യങ്ങളാണ് മോദി ഭരണകൂടം നടപ്പിലാക്കിയിട്ടുള്ളത്.
എന്നാൽ ഇതിന് വിരുദ്ധമായ പ്രചാരണങ്ങളാണ് ചിലർ നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

