നീറ്റ് പരീക്ഷാ നടത്തിപ്പിലെ ക്രക്കേടുകളുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ എസ്എഫ്ഐയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാക്കി. ഇതിന്റെ ഭാഗമായി കേരളത്തിലെ വിവിധ ജില്ലകളിൽ പ്രവർത്തകർ നടത്തിയ മാർച്ചുകൾ സംഘർഷത്തിൽ കലാശിച്ചു.
തലസ്ഥാന നഗരിയിൽ തിരുവനന്തപുരം ലോക് ഭവനിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ വൻ സംഘർഷമാണുണ്ടായത്. ബാരിക്കേഡുകൾ തകർത്ത് മുന്നേറാൻ ശ്രമിച്ച വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
തലസ്ഥാനത്തിന് പുറമെ കൊച്ചി, തൃശൂർ, ആലപ്പുഴ എന്നിവിടങ്ങളിലും മാർച്ചുകൾ സംഘർഷഭരിതമായി. സമരം ചെയ്ത പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി ആവർത്തിച്ച് പ്രയോഗിച്ചെങ്കിലും വിദ്യാർത്ഥികൾ പിരിഞ്ഞുപോകാൻ തയ്യാറായില്ല.
അതുപോലെതന്നെ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിലും സംഘർഷം റിപ്പോർട്ട് ചെയ്യപ്പെട്ടു. പൊലീസ് വാഹനത്തിന് മുകളിൽ കയറി പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചാണ് നീക്കം ചെയ്തത്.
അതേസമയം, പത്തനംതിട്ടയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കുന്ന നടപടികൾ സ്വീകരിച്ചു. പരീക്ഷാ അഴിമതിയിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം തുടരുമെന്നാണ് സംഘടനയുടെ നിലപാട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

