സംസ്ഥാനത്ത് വനാതിർത്തികളോട് ചേർന്നുനിൽക്കുന്ന മലയോര മേഖലകളിൽ വന്യമൃഗങ്ങളുടെ ശല്യം അതീവ ഗുരുതരമായി തുടരുന്നു. പാലക്കാട് ജില്ലയിൽ മാത്രം വനത്തോട് ചേർന്നുനിൽക്കുന്ന 45 പ്രദേശങ്ങൾ കടുത്ത വന്യമൃഗശല്യം നേരിടുന്നതായി വനം വകുപ്പിന്റെ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
ഇതിൽ ജില്ലയിലെ പ്രധാന മലയോര മേഖലകളായ അഗളി, ഷോളയൂർ എന്നിവിടങ്ങളിലെ സ്ഥിതിയാണ് ഏറ്റവും അധികം ആശങ്ക ഉണ്ടാക്കുന്നത്. ഈ പ്രദേശങ്ങളിൽ മനുഷ്യ-വന്യജീവി സംഘർഷങ്ങൾ തുടർക്കഥയാവുകയാണെന്നും ജനജീവിതം ദുസ്സഹമായിരിക്കുകയാണെന്നും വനം വകുപ്പ് അധികൃതർ ചൂണ്ടിക്കാണിക്കുന്നു.
വന്യമൃഗങ്ങളുടെ നിരന്തരമായ കടന്നുകയറ്റം തടയുന്നതിനായി അടിയന്തര പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

