പയ്യന്നൂരിൽ വി. കുഞ്ഞിക്കൃഷ്ണൻ എംഎൽഎയുടെ അനുഭാവിയും മുൻ സിപിഎം നേതാവുമായ ടി.
പുരുഷോത്തമന്റെ ഉടമസ്ഥതയിലുള്ള ഷെഡ് തീവെച്ചു നശിപ്പിച്ചു. ചെമ്മീൻ കൃഷിയുമായി ബന്ധപ്പെട്ട് ഉപയോഗിച്ചിരുന്ന ഷെഡ്ബിനാണ് ഇന്നലെ രാത്രിയോടെ ആക്രമണമുണ്ടായത്.
ചെമ്മീൻ കൃഷിക്ക് ആവശ്യമായ വലകളും പെട്ടികളും തീറ്റയും സൂക്ഷിച്ചിരുന്ന കെട്ടിടമാണ് പൂർണ്ണമായും നശിപ്പിക്കപ്പെട്ടത്. സംഭവത്തിന് പിന്നിൽ ആരാണെന്ന കാര്യത്തിൽ ഔദ്യോഗിക വ്യക്തത വന്നിട്ടില്ലെങ്കിലും, മുൻപും പുരുഷോത്തമന്റെ കാറിന് നേരെ സമാനമായ രീതിയിൽ ആക്രമണവും തീവെപ്പും നടന്നിരുന്നു.
കഴിഞ്ഞ ദിവസം സിപിഎമ്മിനെതിരെ പുരുഷോത്തമൻ സമൂഹ മാധ്യമങ്ങളിൽ വിമർശന കുറിപ്പ് പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഈ അക്രമസംഭവം അരങ്ങേറിയിരിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ പ്രധാന ആരോപണം.
ഇന്ന് രാവിലെ കൃഷിസ്ഥലം പരിശോധിക്കാൻ എത്തിയപ്പോഴാണ് ഷെഡ് കത്തിനശിച്ച വിവരം അദ്ദേഹം അറിയുന്നത്. സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
പയ്യന്നൂർ മുൻ എംഎൽഎ ടി.ഐ. മധുസൂദനന്റെ അറിവോടെയും ഒത്താശയോടെയുമാണ് ഈ അതിക്രമം നടന്നിട്ടുള്ളതെന്നും പുരുഷോത്തമൻ ഗുരുതരമായ ആരോപണം ഉന്നയിച്ചു.
വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധനകൾ നടത്തിവരികയാണ്. തന്നെ ഭയപ്പെടുത്തി കീഴ്പ്പെടുത്താനാണ് ഇത്തരം ഹീനമായ നീക്കങ്ങൾ നടക്കുന്നതെന്ന് സംഭവസ്ഥലം സന്ദർശിച്ചുകൊണ്ട് വി.
കുഞ്ഞികൃഷ്ണൻ എംഎൽഎ പ്രതികരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

