നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന് രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങളില്‍ പ്രതികരണവുമായി സംവിധായകന് മേജര്‍ രവി രംഗത്ത്. നീറ്റ് പരീക്ഷയെക്കുറിച്ച് യാതൊരുവിധ ധാരണയുമില്ലാത്തവരാണ് നിലവിൽ പ്രതിഷേധവുമായി മുന്നോട്ടുപോവുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളേക്കാള്‍ ഉപരിയായി മറ്റ് പല താല്പര്യങ്ങളുമുള്ള ചില ബാഹ്യ ശക്തികളാണ് ഇതിന് പിന്നിലുള്ളതെന്നും മേജര്‍ രവി ആരോപിച്ചു. നടന് മോഹന്‍ലാലിന്റെ മകളുടെ സമൂഹമാധ്യമങ്ങളിലെ പ്രതികരണം കേന്ദ്രസർക്കാരിനോടുള്ള രാഷ്ട്രീയ പിന്തുണയായി വ്യാഖ്യാനിക്കേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാAക്കി.
വിസ്മയയ്ക്ക് പ്രസ്തുത വിഷയത്തില്‍ കൃത്യമായ രാഷ്ട്രീയ അവബോധമില്ലെന്നും അതൊരു വൈകാരിക പ്രതികരണം മാത്രമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “ഇന്ത്യയില്‍ ‘പാര്‍ലമെന്റ് ആക്രമണം നടത്താന്‍’ പോകാന്‍ ഈ പീക്കിരി പിള്ളേരെ കൊണ്ടൊന്നും സാധിക്കില്ല.
എന്നിട്ടും അവിടെ പോയി പൊലീസിന്റെ വണ്ടി തകര്‍ക്കുകയും പെപ്പര്‍ സ്പ്രേ പ്രയോഗിക്കുകയും ചെയ്യുന്നത് എന്തിനാണ്?” എന്ന് അദ്ദേഹം ചോദിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

