തൃശൂർ ജില്ലയിലെ പീച്ചിക്ക് കീഴിലുള്ള തെക്കേക്കുളം, ജണ്ടമുക്ക് പ്രദേശങ്ങളിൽ ഇന്നലെ വീണ്ടും ഭൂമിക്കടിയിൽ നിന്ന് മുഴക്കവും പ്രകമ്പനവും അനുഭവപ്പെട്ടു. തുടർന്ന് മൂന്ന് വീടുകളിൽ കൂടി പുതിയ വിള്ളലുകൾ കണ്ടെത്തിയിട്ടുണ്ട്.
മൂന്ന് ദിവസത്തിനുള്ളിൽ ഇത് രണ്ടാം തവണയാണ് മേഖലയിൽ ഭൂചലനമുണ്ടാകുന്നത്. ഇന്നലെയുണ്ടായ പ്രകമ്പനത്തിൽ തെക്കേക്കുളം ചിറ്റിലപ്പിള്ളി വർഗീസ്, ചീയാംവളപ്പിൽ നരേന്ദ്രൻ, തൃപ്പാക്കൽ മുകുന്ദൻ, തെക്കേക്കര ജിനേഷ് എന്നിവരുടെ വീടുകളുടെ ചുമരുകളിലാണ് വിള്ളലുകൾ രൂപപ്പെട്ടത്.
രാവിലെ 8.42ന് ആണ് ഭൂമിക്കടിയിൽ നിന്ന് മുഴക്കം കേട്ടത്. ഇതോടെ ഈ മേഖലയിൽ ആകകെ 20ഓളം വീടുകളിൽ ഭൂചലനത്തിന്റെ ഭാഗമായി വിള്ളലുകൾ ഉണ്ടായിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ച രാത്രിയിലും തിങ്കളാഴ്ച വൈകിട്ട് 6.10നും ഇന്നലെ രാവിലെയുമായാണ് പീച്ചി, പള്ളിക്കുന്ന്, ജണ്ടമുക്ക്, മനയ്ക്കപ്പാടം തുടങ്ങിയ സ്ഥലങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടത്. ഇന്നലത്തെ ചലനം താരതമ്യേന കുറഞ്ഞ തീവ്രതയിലുള്ളതായിരുന്നു.
വലിയ ശബ്ദം കേട്ടെങ്കിലും കനത്ത പ്രകമ്പനങ്ങൾ ഉണ്ടായില്ല. സംഭവത്തെ തുടർന്ന് ജനപ്രതിനിധികളും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചവർക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി വില്ലേജ് ഓഫിസിൽ അപേക്ഷ സമർപ്പിക്കാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രഭവകേന്ദ്രം സംബന്ധിച്ച വിശദാംശങ്ങൾ പീച്ചിയിലെ തുടർചലനങ്ങളിൽ ആശങ്കപ്പെടേണ്ട
സാഹചര്യമില്ലെന്ന് ജിയോളജി വകുപ്പ് വ്യക്തമാക്കി. മുൻപ് രണ്ട് ചലനങ്ങളുണ്ടായപ്പോൾ തന്നെ മൂന്നാമതൊരു ചലനത്തിനുള്ള സാധ്യതയും മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നാൽ മൂന്നാമത്തെ ചലനം വളരെ തീവ്രത കുറഞ്ഞതായിരിക്കുമെന്നാണ് ശാസ്ത്രീയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. ജണ്ടമുക്കിലെ തെക്കേക്കര വീട്ടിൽ ജിനീഷിന്റെ കുഴൽക്കിണറിൽ നിന്ന് ആദ്യഘട്ട
ഭൂചലന സമയത്ത് ചെളിവെള്ളം പുറത്തേക്ക് വന്നിരുന്നു. ഈ പ്രതിഭാസമാണ് മേഖലയിൽ ഭൂചലനം സ്ഥിരീകരിക്കുന്നതിന് കാരണമായത്.
കേരള വനഗവേഷണ സ്ഥാപനത്തിന്റെ 350 മീറ്റർ പടിഞ്ഞാറു ഭാഗത്തായാണ് പീച്ചിയിലെ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം സ്ഥിതി ചെയ്യുന്നത്. അതേസമയം, പച്ച ഇഷ്ടിക ഉപയോഗിച്ച് നിർമ്മിച്ച വീടുകൾ ധാരാളമുള്ള പീച്ചി മേഖലയിൽ 4.7 തീവ്രത രേഖപ്പെടുത്തുന്ന ഭൂചലനങ്ങൾ പോലും വലിയ അപകടസാധ്യത ഉണ്ടാക്കുന്നവയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
പീച്ചിയിലെ തുടർച്ചയായ ഭൂചലനങ്ങൾ സംബന്ധിച്ച് സമഗ്രമായ ശാസ്ത്രീയ പഠനം നടത്തേണ്ടതുണ്ടെന്ന് സീനിയർ ജിയോളജിസ്റ്റ് ഡോ. എ.കെ.
മനോജ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

