കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ ആളില്ലാത്ത നിലയിൽ അജ്ഞാത മൃതദേഹങ്ങൾ കുന്നുകൂടുന്നു. നിലവിൽ 11 മൃതദേഹങ്ങളാണ് യാതൊരുവിധ അവകാശികളുമില്ലാതെ ഇവിടെ സൂക്ഷിച്ചിരിക്കുന്നത്.
15 മൃതദേഹങ്ങൾ മാത്രം സൂക്ഷിക്കാനുള്ള സൗകര്യമുള്ള മോർച്ചറിയിലാണ് ഈ പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്നത്. അനാഥമായി കിടക്കുന്ന ഈ മൃതദേഹങ്ങൾ നിർമാർക്കം ചെയ്യുന്നതിനുള്ള നടപടികൾ വൈകിയാൽ ഭാവിയിൽ മൃതദേഹങ്ങൾ സൂക്ഷിക്കാൻ ഗുരുതരമായ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും.
യഥാസമയത്ത് പൊലീസ് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കാത്തതാണ് മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് തടസ്സമാകുന്ന പ്രധാന കാരണം. കൂടാതെ, ആവശ്യത്തിന് ഫ്രീസർ സൗകര്യങ്ങൾ ഇല്ലാത്തതും മോർച്ചറിയുടെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

