ചോദ്യപേപ്പർ ചോർച്ചാ വിവാദത്തിൽ കേന്ദ്ര സർക്കാരിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെ, വിഷയത്തിൽ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹമാധ്യമമായ എക്സിലൂടെയാണ് അദ്ദേഹം ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണം അറിയിച്ചത്.
ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനായി പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്നും, കുറ്റകൃത്യത്തിൽ പങ്കാളികളായ ആരെയും വെറുതെവിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പേപ്പർ ചോർച്ചാ സംഭവങ്ങളിൽ ഉൾപ്പെടുന്നവർക്ക് മാതൃകാപരവും കർശനവുമായ ശിക്ഷ ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. രാജ്യത്തെ യുവജനങ്ങളുടെ ക്ഷേമത്തേക്കാളും ഭാവിയേക്കാളും പ്രധാനപ്പെട്ട
മറ്റൊന്നുമില്ലെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. ഈ വിഷയത്തിൽ ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിക്കാൻ ബന്ധപ്പെട്ട
വകുപ്പുകൾക്ക് ഇതിനോടകം കർശന നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാർത്ഥികളുടെയും ഉദ്യോഗാർത്ഥികളുടെയും താൽപ്പര്യങ്ങൾ പൂർണ്ണമായി സംരക്ഷിക്കുന്നതിനുള്ള പ്രതിരോധ നടപടികൾ വരും ദിവസങ്ങളിലും തുടരുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

