ദേശീയ തലസ്ഥാനത്ത് വിദ്യാർഥി പ്രക്ഷോഭം ശക്തമാകുന്ന പശ്ചാത്തലത്തിൽ നരേന്ദ്ര മോദി സർക്കാർ കനത്ത സമ്മർദ്ദത്തിലാണെന്ന് പ്രമുഖ അന്തർദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻറെ രാജി ആവശ്യപ്പെട്ട് നടക്കുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സോനം വാങ്ചുക് ജൂൺ 28-ന് നിരാഹാര സമരം ആരംഭിച്ചതോടെയാണ് ഈ വിഷയം ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടത്.
സമൂഹ മാധ്യമങ്ങളിൽ ആരംഭിച്ച് പിന്നീട് തെരുപുകളിലേക്ക് പടർന്ന ഈ പ്രതിഷേധം കേന്ദ്ര സർക്കാരിനെ വലിയ പ്രതിരോധത്തിലാക്കിയിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ വിലയിരുത്തുന്നത്. പ്രക്ഷോഭം നടത്തിയ വിദ്യാർഥികൾക്കെതിരെ പോലീസ് സ്വീകരിച്ച നടപടികളും ദില്ലിയുടെ ഹൃദയഭാഗത്ത് ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചതും അന്താരാഷ്ട്ര മാധ്യമങ്ങൾ ഗൗരവത്തോടെയാണ് റിപ്പോർട്ട് ചെയ്തത്.
ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിൽ സർക്കാരുകളെ അട്ടിമറിച്ച ജെൻസി പ്രക്ഷോഭങ്ങളുമായാണ് ഇതിനെ പല മാധ്യമങ്ങളും താരതമ്യം ചെയ്യുന്നത്. “ഇന്ത്യൻ തലസ്ഥാന നഗരത്തിലെ തെരുവുകളിൽ എന്തുകൊണ്ട് രാഷ്ട്രീയ രോഷം അണപൊട്ടിയൊഴുകുന്നു?”, “യുവജനങ്ങൾ ഉയർത്തുന്ന ആവശ്യങ്ങൾ മോദി സർക്കാരിന് വലിയ വെല്ലുവിളിയാകുന്നു” തുടങ്ങിയ തലക്കെട്ടുകളിലാണ് സിഎൻഎൻ, ബിബിസി, അൽജസീറ, റോയിറ്റേഴ്സ്, ബ്ലൂംബെർഗ് തുടങ്ങിയ മാധ്യമങ്ങൾ ഈ സമരം റിപ്പോർട്ട് ചെയ്തത്.
ഡൽഹി തെരുവുകളിൽ പ്രതിഷേധം ശക്തമാകുമ്പോൾ പ്രധാനമന്ത്റിക്ക് മൗനം പാലിക്കാൻ കഴിയുന്നതെങ്ങനെയാണെന്ന് ന്യൂയോർക്ക് ടൈംസ് ചോദിക്കുന്നു. ഈ സംഭവവികാസങ്ങൾ നരേന്ദ്ര മോദിയുടെ കരുത്തൻ എന്ന പ്രതിച്ഛായയിൽ വിള്ളലുകൾ വീഴ്ത്തിയേക്കാമെന്നും പത്രം നിരീക്ഷിക്കുന്നു.
കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യൻ തലസ്ഥാനം സാക്ഷ്യം വഹിച്ചതിൽ വെച്ച് ഏറ്റവും വലിയ പ്രതിഷേധമെന്നാണ് ഫിനാൻഷ്യൽ ടൈംസ് ഇതിനെ വിശേഷിപ്പിച്ചത്. 2021-ലെ കർഷക സമരത്തിന് ശേഷം ദേശീയ തലസ്ഥാനത്ത് നടക്കുന്ന ഏറ്റവും വലിയ പ്രക്ഷോഭമാണിതെന്ന് ബ്ലൂംബെർഗും വിലയിരുത്തി.
സർക്കാരിനോടും ഭരണകക്ഷിയായ ബിജെപിയോടുമുള്ള ശക്തമായ വിയോജിപ്പാണ് പ്രതിഷേധത്തിലൂടെ പ്രകടമാകുന്നതെന്ന് ദി ഗാർഡിയനും, സമീപകാലത്ത് പ്രധാനമന്ത്രി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിതെന്ന് വാൾ സ്ട്രീറ്റ് ജേണലും റിപ്പോർട്ട് ചെയ്തു. ബ്രിട്ടണിൽ ജനപ്രീതി നഷ്ടപ്പെട്ട
കെയർ സ്റ്റാമർ രാജിവെച്ച് പുതിയ പ്രധാനമന്ത്രി ആൻഡി ബേണം അധികാരമേറ്റ സാഹചര്യം ചൂണ്ടിക്കാണിച്ചാണ് ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെടുന്ന പ്രക്ഷോഭകരുടെ നിലപാടിനെ അൽജസീറ അവതരിപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

