നവമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രമായ ‘ഉടുമ്പൻചോല വിഷൻ’ പുതിയ അപ്ഡേറ്റുമായി പ്രേക്ഷകർക്ക് മുന്നിലെത്തുന്നു.
ചിത്രത്തിന്റെ സെൻസറിങ് നടപടികൾ പൂർത്തിയായി സെൻസർ ബോർഡിന്റെ യു/എ സർട്ടിഫിക്കറ്റ് സ്വന്തമാക്കിയിരിക്കുകയാണ്. വരാനിരിക്കുന്ന ഒക്ടോബർ 23 നാണ് ഈ ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.
മാധ്യമപ്രവർത്തനത്തിന്റെ പശ്ചാത്തലവും അധികാര കേന്ദ്രങ്ങളിലെ മത്സരങ്ങളും പ്രമേയമാക്കുന്ന ഈ സിനിമ വലിയ പ്രതീക്ഷകളോടെയാണ് റിലീസിനൊരുങ്ങുന്നത്. നവാഗതനായ സലാം ബുഖാരിയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.
പ്രമുഖ സംവിധായകൻ അൻവർ റഷീദിന്റെ കീഴിൽ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുള്ള സലാം ബുഖാരി സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. അലൻ റോഡ്നിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.
എ ആൻഡ് ആർ മീഡിയ ലാബ്സിന്റെയും യു.ബി. പ്രൊഡക്ഷൻസിന്റെയും ബാനറുകളിൽ അഷർ അമീറും റിയാസ് കെ.
മുഹമ്മദും ചേർന്നാണ് ഈ ബ്രഹ്മാണ്ഡ ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ പ്രമുഖ താരനിരയാണ് അണിനിരക്കുന്നത്.
മാത്യു തോമസ്, ശ്രീനാഥ് ഭാസി, മിലിന്ദ് സോമൻ, ദിലീഷ് പോത്തൻ, സിദ്ദിഖ്, സുദേവ് നായർ തുടങ്ങിയ പ്രമുഖ താരങ്ങൾക്കൊപ്പം വലിയൊരു അഭിനയനിര തന്നെയുണ്ട്. ചിത്രത്തിന്റെ സാങ്കേതിക വിഭാഗവും ഏറെ ശ്രദ്ധേയമാണ്.
ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് വിഷ്ണു തണ്ടാശ്ശേരിയാണ്. എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് വിവേക് ഹർഷൻ ആണ്.
ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദർ ആണ്. കൂടാതെ ക്രിയേറ്റീവ് ഡയറക്ടറും വി.എഫ്.എക്സ്.
സൂപ്പർവൈസറുമായി അഷർ അമീറും, എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി ഷിഹാബ് പരപ്പറമ്പത്തും പ്രവർത്തിക്കുന്നു. പ്രൊഡക്ഷൻ ഡിസൈൻ ജോസഫ് നെല്ലിക്കനും, കോസ്റ്റ്യൂം ഡിസൈൻ സമീറ സനീഷ്, ആലിയ അഷർ എന്നിവരും നിർവഹിച്ചിരിക്കുന്നു.
മേക്കപ്പ് റോണക്സ് സേവ്യറും, സ്റ്റണ്ട് കൊറിയോഗ്രാഫി കലൈ കിങ്സൺ, മാഫിയ ശശി, തവസി രാജ് എന്നിവരും കൈകാര്യം ചെയ്തിരിക്കുന്നു. കൊറിയോഗ്രാഫി ഷോബി പോൾരാജ്.
ഗാനരചന നിർവഹിച്ചിരിക്കുന്നത് വിനായക് ശശികുമാർ, സുഹൈൽ കോയ എന്നിവരാണ്. ഫൈനൽ മിക്സ് എം.ആർ.
രാജാകൃഷ്ണനും സൗണ്ട് ഡിസൈൻ വിക്കിയും നിർവഹിച്ചിരിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ വിനോദ് ശേഖർ.
ലൈൻ പ്രൊഡ്യൂസർമാർ സിറാസ് എം.പി., സിയാക് ഹംസ. ചീഫ് അസോസിയേറ്റ് ഡയറക്ടർ കണ്ണൻ ടി.ജി, അസോസിയേറ്റ് ഡയറക്ടർമാർ അജ്മൽ ഹംസ, അർജുൻ ഗണേഷ്.
പബ്ലിസിറ്റി ഡിസൈൻ സ്പെൽബൗണ്ട് സ്റ്റുഡിയോസ്, പി.ആർ.ഒ. പ്രതീഷ് ശേഖർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

