നഗരത്തിൽ ഇന്ന് വിദ്യാർഥി സംഘടനയുടെ മാർച്ച് പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ട്രാഫിക് പൊലീസ് അറിയിച്ചു. രാവിലെ 10 മണി മുതൽ പുതിയ യാത്രാ ക്രമീകരണങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ വ്യക്തമാക്കി.
പൊലീസ് അറിയിച്ചതുപ്രകാരമുള്ള പ്രധാന വഴിതിരിച്ചുവിടലുകൾ താഴെ പറയുന്നവയാണ്:
* കണ്ണൂർ റോഡ് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ വെസ്റ്റ്ഹിൽ ചുങ്കം, കാരപ്പറമ്പ്, എരഞ്ഞിപ്പാലം വഴി അരയിടത്തുപാലം ജംക്ഷൻ കടന്ന് നഗരത്തിലേക്ക് പ്രവേശിക്കേണ്ടതാണ്.
* വയനാട് റോഡ് ഭാഗത്തുനിന്നുള്ള വാഹനങ്ങൾ എരഞ്ഞിപ്പാലം, സരോവരം, അരയിടത്തുപാലം വഴി നഗരത്തിലേക്ക് എത്തേണ്ടതാണ്.
* നഗരത്തിൽ നിന്നും പാവങ്ങാട്, സിവിൽ സ്റ്റേഷൻ എന്നീ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യേണ്ട വാഹനങ്ങൾ സരോവരം വഴിയോ അല്ലെങ്കിൽ തൊണ്ടയാട് – മലാപ്പറമ്പ് വഴിയോ പോകേണ്ടതാണെന്ന് അധികൃതർ നിർദേശിച്ചു.
യാത്രക്കാർ യാത്രാവേളകളിൽ ഈ മാറ്റങ്ങൾ മനസ്സിലാക്കി സഹകരിക്കണമെന്ന് ട്രാഫിക് പൊലീസ് അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

