കോന്നി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ഫാൻ ഇളകി വീണ് യുവതിയുടെ മുഖത്ത് പരുക്കേറ്റു. അട്ടച്ചാക്കൽ ആഞ്ഞിലികുന്ന് ദേവീ കൃപയിൽ സാബു ബി.കൃഷ്ണയുടെ ഭാര്യ ഒ.സന്ധ്യയ്ക്കാണ് (38) പരുക്കേറ്റത്.
ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ഈ അപകടമുണ്ടായത്. ഭർത്താവിന്റെ വർക്ഷോപ്പിന്റെ ലൈസൻസുമായി ബന്ധപ്പെട്ട
ആവശ്യങ്ങൾക്കായാണ് സന്ധ്യ പഞ്ചായത്ത് ഓഫിസിൽ എത്തിയത്. സെക്രട്ടറിയും പ്രസിഡന്റും കമ്യൂണിറ്റി ഹാളിൽ മീറ്റിങ്ങിലായതിനാൽ സന്ധ്യയ്ക്ക് അവിടെ കാത്തിരിക്കേണ്ടി വന്നു.
തുടർന്ന് ഹാളിന്റെ പിൻഭാഗത്തായി ഇരുന്ന സന്ധ്യയുടെ മുകളിലേക്ക് പ്രവർത്തിച്ചുകൊണ്ടിരുന്ന ഫാൻ അപ്രതീക്ഷിതമായി ഇളകി വീഴുകയായിരുന്നു. ഫാനിന്റെ ലീഫ് കറങ്ങി വന്ന് മുഖത്ത് പതിച്ചാണ് സന്ധ്യയ്ക്ക് പരുക്കേറ്റത്.
അപകടത്തെ തുടർന്ന് ബോധരഹിതയായി വീണ സന്ധ്യയെ പഞ്ചായത്ത് അധികൃതർ ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വീട്ടിലെത്തിച്ചു. പരുക്കേറ്റ സന്ധ്യയുടെ മുഖത്ത് മൂന്ന് കുത്തിക്കെട്ട് ആവശ്യമായി വന്നു.
കമ്യൂണിറ്റി ഹാളിന്റെ ഭിത്തിയോടു ചേർന്നുള്ള ഫാനിന്റെ ലോക് പിൻ ഊരിയാണ് അപകടം സംഭവിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് റോജി ഏബ്രഹാം വ്യക്തമാക്കി. സന്ധ്യയ്ക്ക് ആവശ്യമായ ചികിത്സാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അറ്റകുറ്റപ്പണികൾ ആവശ്യമുള്ള പഴയ കെട്ടിടമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

