തിരഞ്ഞെടുപ്പ് പരാജയത്തെത്തുടർന്നുള്ള തിരുത്തൽ നടപടികൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി സിപിഎം വിപുലീകൃത സംസ്ഥാന സമിതി യോഗം സെപ്റ്റംബർ രണ്ടാം വാരത്തിൽ ചേരാൻ സംസ്ഥാന സെക്രട്ടേറിയറ്റിൽ ധാരണയായി. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഇന്ന് ആരംഭിക്കുന്ന സംസ്ഥാന സമിതി യോഗത്തിൽ കൈക്കൊള്ളും.
നിലവിലെ ധാരണ പ്രകാരം സെപ്തംബർ 11, 12, 13 തീയതികളിൽ കോഴിക്കോട് വെച്ചായിരിക്കും യോഗം സംഘടിപ്പിക്കുക. സംസ്ഥാന സമിതി അംഗങ്ങൾക്ക് പുറമെ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളും വിവിധ വർഗ ബഹുജന സംഘടനകളുടെ ഭാരവാഹികളും യോഗത്തിൽ പങ്കെടുക്കുമെന്നാണ് വിവരം.
കൂടാതെ, ഏരിയ സെക്രട്ടറിമാരെയും യോഗത്തിൽ പങ്കെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യവും സംസ്ഥാന സമിതി അന്തിമമായി തീരുമാനിക്കും.
തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കും സംഘടനാപരമായ വീഴ്ചകൾക്കും എതിരെ രൂക്ഷമായ വിമർശനങ്ങളാണ് കേന്ദ്രകമ്മിറ്റിയുടെ അവലോകന റിപ്പോർട്ടിലുള്ളത്. ഈ നിർണായക റിപ്പോർട്ട് യോഗത്തിൽ ഔദ്യോഗികമായി അവതരിപ്പിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

