ഡെൽഹിയിൽ നിന്നും ഗുരുഗ്രാമിലേക്ക് രാത്രി സമയത്ത് യാത്ര ചെയ്ത യുവതിക്കുണ്ടായ അനുഭവം വലിയ തോതിലുള്ള ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. യാത്ര ആരംഭിക്കുന്നതിന് മുൻപ് സഹോദരൻ യുവതിക്ക് നൽകിയ സുരക്ഷാ നിർദ്ദേശങ്ങളും തുടർന്ന് കാബ് ഡ്രൈവർ നൽകിയ മറുപടിയുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.
ജൂൺ 21, 2026-ന് ലക്ഷയ് മേത്ത എന്ന വ്യക്തിയാണ് എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിലൂടെ ഈ സംഭവം പങ്കുവെച്ചത്. യാത്രയ്ക്ക് മുൻപായി സുരക്ഷയെ കരുതി നിരന്തരം വിവരങ്ങൾ അറിയിക്കണമെന്ന് സഹോദരൻ യുവതിയോട് ആവശ്യപ്പെടുന്നുണ്ടായിരുന്നു.
ഈ സംഭാഷണം കേട്ട ഡ്രൈവർ വളരെ മാന്യമായി ഇടപെടുകയായിരുന്നു.
“എന്റെ നമ്പറും അഡ്രസും വണ്ടിയുടെ പുറത്തെഴുതിയിട്ടുണ്ട്. അതിന്റെ ഫോട്ടോ എടുത്തോളൂ.
ഇവൾ എന്റെയും സഹോദരിയാണ്, സുരക്ഷിതമായ കരങ്ങളിൽ തന്നെയാണ് അവളുള്ളത്. ഇത് നിങ്ങളുടെ സഹോദരന്റെ കാബാണ്, സുഖമായിട്ടിരിക്കൂ” എന്ന് അദ്ദേഹം സഹോദരനോട് പറയുകയായിരുന്നു.
തുടർന്ന് യുവതി ഡ്രൈവർക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. കുടുംബത്തിന്റെ ആശങ്കകൾ അകറ്റുന്ന രീതിയിലുള്ള ഡ്രൈവറുടെ പെരുമാറ്റം വലിയ രീതിയിലുള്ള പ്രശംസയാണ് നേടിയെടുക്കുന്നത്.
യാത്രയിലുടനീളം യുവതിയുടെ സുരക്ഷ ഉറപ്പുവരുത്തുമെന്ന ആത്മവിശ്വാസം ഡ്രൈവർ കുടുംബത്തിന് പകർന്നു നൽകി. ഈ പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ നിരവധി ആളുകളാണ് ഡ്രൈവറുടെ പ്രവർത്തിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്.
അതേസമയം, സ്ത്രീകൾക്ക് രാത്രികാലങ്ങളിൽ ഭയമില്ലാതെ യാത്ര ചെയ്യാൻ സാധിക്കുന്ന സാഹചര്യങ്ങൾ കൂടുതൽ വ്യാപകമാകേണ്ടതിന്റെ ആവശ്യകതയും പലരും അഭിപ്രായപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

