ന്യൂയോർക്കിൽ ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവത് പങ്കെടുക്കുന്ന മാഡിസൻ സ്ക്വയർ ഗാർഡനിലെ പൊതുപരിപാടിക്കെതിരെയുള്ള മേയർ സൊഹ്റാൻ മംദാനിയുടെ നിലപാടിനെതിരെ ബി.ജെ.പി.
രംഗത്ത്. ഒരു പ്രത്യേക വിഭാഗത്തെ തൃപ്തിപ്പെടുത്താൻ വേണ്ടി മാത്രമുള്ളതാണ് ഈ എതിർപ്പെന്ന് ബി.ജെ.പി നേതാവ് സയിദ് സഫർ ഇസ്ലാം കുറ്റപ്പെടുത്തി.
ഇത് സമൂഹത്തിൽ വിഭാഗീയത സൃഷ്ടിക്കുന്ന നിലപാടാണെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ എതിർപ്പുകൾക്കിടെ, ആർ.എസ്.എസിനെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്തതുകൊണ്ടാണ് ഇത്തരം വിമർശനങ്ങൾ ഉയരുന്നതെന്ന് ബി.ജെ.പി എം.പി.
ഭോല സിങ് പ്രതികരിച്ചു. അതേസമയം, മേയർ മംദാനിയുടെ വാക്കുകൾക്ക് യാതൊരു വിലയുമില്ലെന്ന് ഡൽഹി എം.എൽ.എ.
അജയ് ചന്ദ്രാകർ വിമർശിച്ചു. ആർ.എസ്.എസ്.
മേധാവിയുടെ അമേരിക്കൻ സന്ദർശനവും പരിപാടികളും വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

