കേരളത്തിൽ വൈദ്യുതി ഉപഭോഗത്തിൽ വലിയ വർധനവ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ, ജൂൺ 30 വരെ സംസ്ഥാനം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് അധികൃതർ അറിയിച്ചു. ജൂൺ ഒന്നിന് കാലവർഷം ആരംഭിച്ചെങ്കിലും മഴ കാര്യമായി ലഭിക്കാത്തത് അന്തരീക്ഷ താപനിലയിൽ കുറവുണ്ടാകുന്നതിന് തടസ്സമായി.
ഇതിന്റെ ഫലമായി വൈദ്യുതി ഉപഭോഗത്തിൽ പ്രതിദിനം 10 ദശലക്ഷം യൂണിറ്റിന്റെ വർധനവാണുണ്ടായിരിക്കുന്നത്. വൈദ്യുതി പ്രതിസന്ധിയുടെ കാരണങ്ങൾ ജൂൺ 16 മുതൽ 30 വരെയുള്ള കാലയളവിൽ ഏകദേശം 900 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് സംസ്ഥാനത്ത് അനുഭവപ്പെടുമെന്ന് മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
വേനൽക്കാലത്ത് വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനായി ഇതര സംസ്ഥാനങ്ങളിൽ നിന്ന് ‘സ്വാപ്പ്’ കരാർ പ്രകാരം വൈദ്യുതി വാങ്ങിയിരുന്നു. ഈ കരാർ പ്രകാരം ജൂൺ 15 മുതൽ വാങ്ങിയിരുന്ന വൈദ്യുതി തിരികെ നൽകേണ്ടതുണ്ട്.
കരാറിലെ വ്യവസ്ഥകൾ പ്രകാരം വൈദ്യുതി മടക്കി നൽകാൻ തുടങ്ങിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. കരാർ ലംഘിക്കാൻ സാധിക്കാത്ത സാഹചര്യം നിലനിൽക്കുന്നതിനാൽ, നിലവിലെ പ്രതിസന്ധി മറികടക്കാൻ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

