ചെന്നൈ: നടി തൃഷയെക്കുറിച്ച് ദ്വയാർത്ഥ പരാമർശം നടത്തിയെന്ന ആക്ഷേപത്തിൽ തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ വിവാദത്തിൽ പെട്ടു. കാവേരി വിഷയവുമായി ബന്ധപ്പെട്ട് ടി.വി.കെ സർക്കാരിനെതിരെ നടത്തിയ പ്രതിഷേധത്തിനിടയിലാണ് ഈ വിവാദ സംഭവം അരങ്ങേറിയത്.
പരാമർശത്തെ തുടർന്ന് ഉദയനിധി സ്റ്റാലിനിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്. ഇതൊരു “ഞെട്ടിക്കുന്ന പരാമർശം” ആണെന്നാണ് ബി.ജെ.പി നേതാവ് വിനോജ് പി.
സെൽവം പ്രതികരിച്ചത്. മുൻപ് ഒരു നടനായിരുന്ന വ്യക്തി മറ്റൊരു ചലച്ചിത്ര താരത്തെ പരസ്യമായി അധിക്ഷേപിച്ചിരിക്കുകയാണെന്നും, ഇതിനെതിരെ താരസംഘടന മൗനം വെടിഞ്ഞ് അപലപിക്കണമെന്നും ബി.ജെ.പി സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു.
ഉദയനിധിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാണ് ബി.ജെ.പിയുടെ പ്രധാന ആവശ്യം. ഉദയനിധിയുടെ ഈ പ്രസ്താവനയോട് ഒരു സ്ത്രീയും പൊറുക്കില്ലെന്ന് ബി.ജെ.പി നേതാവ് നാരായണൻ തിരുപ്പതിയും പ്രതികരിച്ചു.
സംഭവത്തിൽ മുഖ്യമന്ത്രി എം. കെ.
സ്റ്റാലിൻ ഇതുവരെ പ്രതികരിക്കാതിരിക്കുന്നത് ലജ്ജാകരമാണെന്നും ബി.ജെ.പി കുറ്റപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

