ഫുട്ബോൾ ലോകകപ്പിന്റെ ആവേശത്തിനിടയിലും കടുത്ത പ്രതിസന്ധിയിലൂടെയാണ് ആഫ്രിക്കൻ കരുത്തരായ സെനഗൽ ടീം കടന്നുപോകുന്നത്. കളിക്കളത്തിലെ പ്രകടനത്തേക്കാൾ ഉപരിയായി ടീമിനെ വരിഞ്ഞുമുറുക്കിയിരിക്കുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ് ഇപ്പോൾ ഫുട്ബോൾ ലോകത്ത് ചർച്ചയാകുന്നത്.
ദൈനംദിന കാര്യങ്ങൾ പോലും മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യത്തിൽ ടീം മാനേജ്മെന്റ് നിസഹായാവസ്ഥയിലാണ്. ടീമിന്റെ മുഖ്യ പരിശീലകൻ പാപ് ചിയാവിന് കഴിഞ്ഞ അഞ്ച് മാസമായി ശമ്പളം ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
അദ്ദേഹത്തിന്റെ കരാർ കാലാവധി ആറുമാസം മുൻപ് അവസാനിച്ചെങ്കിലും, അത് പുതുക്കി നൽകുന്നതിൽ സെനഗൽ ഫുട്ബോൾ അസോസിയേഷൻ പരാജയപ്പെട്ടു. കൂടാതെ, ആഫ്രിക്കൻ നേഷൻസ് കപ്പിൽ പങ്കെടുത്ത താരങ്ങൾക്ക് നൽകേണ്ട
പ്രതിഫലവും ഇതുവരെ വിതരണം ചെയ്തിട്ടില്ല. ലോകകപ്പ് യോഗ്യത നേടിയാൽ പ്രത്യേക ബോണസ് നൽകുമെന്ന് അധികൃതർ ഉറപ്പുനൽകിയിരുന്നെങ്കിലും, ആ വാഗ്ദാനങ്ങൾ ഇപ്പോഴും കടലാസിൽ മാത്രമായി അവശേഷിക്കുകയാണ്.
അമേരിക്കയിൽ നടക്കുന്ന ലോകകപ്പിനായി എത്തിയ ടീമിന് ലഭിക്കുന്ന സൗകര്യങ്ങൾക്കെതിരെയും താരങ്ങൾക്കിടയിൽ കടുത്ത അതൃപ്തിയുണ്ട്. ടീം താമസിക്കുന്ന ഹോട്ടലിന്റെ നിലവാരത്തകർച്ചയും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.
ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി ടീമിനൊപ്പം പതിവായി ഉണ്ടാകാറുള്ള ഔദ്യോഗിക പാചകക്കാരനെ ഇത്തവണ ഒഴിവാക്കിയത് താരങ്ങളുടെ ഭക്ഷണക്രമത്തെ ദോഷകരമായി ബാധിച്ചിരിക്കുകയാണ്. ഇതിനു പുറമെ, ടീമിന്റെ സപ്പോർട്ടിംഗ് സ്റ്റാഫുകളുടെ എണ്ണം വലിയ തോതിൽ വെട്ടിക്കുറച്ചത് കളിക്കാർക്ക് മാനസികമായി വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്.
അസോസിയേഷന്റെ സാമ്പത്തിക അനാസ്ഥ ടീമിന്റെ ലോകകപ്പ് പ്രകടനത്തെയും പ്രതികൂലമായി ബാധിച്ചു. ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഫ്രാൻസിനോട് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെട്ട
സെനഗൽ, രണ്ടാം മത്സരത്തിൽ നോർവേയോട് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോറ്റതോടെ ടൂർണമെന്റിൽ നിന്ന് പുറത്താകലിന്റെ വക്കിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

